ബെംഗളൂരു: ഇന്ത്യയിലുടനീളമുള്ള വിമാനങ്ങളിൽ കാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാൻ ശബരിമലയിലേക്കുള്ള തീർഥാടകർക്ക് അനുമതി നൽകാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (ബിസിഎഎസ്) തീരുമാനിച്ചു. ചെക്ക്-ഇൻ ബാഗേജിൽ ഇരുമുടി ഇടണമെന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തീർഥാടകരോട് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ബി സി എ എസ് ജോയിന്റ് ഡയറക്ടർ ജയ്ദീപ് പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു, “ഞങ്ങളുടെ റീജിയണൽ ഓഫീസുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് അഭ്യർത്ഥനകൾ ലഭിക്കുന്നു. മതവികാരം കണക്കിലെടുത്ത് ശബരിമല സീസണിൽ ക്യാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു. തീർഥാടകരുടെ സ്ക്രീനിംഗ് സുഗമമാക്കുന്നതിന് കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാൻ എല്ലാ വിമാനത്താവളങ്ങളോടും ആവശ്യപ്പെടും. ആഗോളതലത്തിൽ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നാളികേരം നേരത്തെ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സുരക്ഷാ പരിശോധന നടത്തുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) തീർഥാടകരോട് നാളികേരം ചെക്ക്-ഇൻ ബാഗേജിൽ വെക്കാൻ ആണ് ആവശ്യപ്പെടുന്നത്. “ഞങ്ങൾ ഇത് സുഗമമാക്കുകയും വേഗത്തിൽ ചെയ്യാൻ അവരെ സഹായിക്കുമെന്നും ഒരു ഉന്നത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശബരിമല തീർഥാടകൻ തീർഥാടന സമയത്ത് തലയിൽ വഹിക്കുന്ന ഏക യാത്രാ കിറ്റാണ് ഇരുമുടി. ഇരുമുടി ഇല്ലാതെ ക്ഷേത്രത്തിന്റെ സന്നിധാനത്തെ പതിനെട്ട് പടികളിൽ കയറാൻ പാടില്ല. 2018 ന്റെ തുടക്കത്തിൽ, ഇരുമുടി സ്കാൻ ചെയ്യുന്നതിനായി KIA യിൽ CISF പ്രത്യേക ട്രേകൾ നീക്കി വച്ചിരുന്നു. തീർത്ഥാടകർ ഇരുമുടി സ്കാൻ ചെയ്യുന്നതിനായി മറ്റു ഫ്ലയർമാരുടെ ഷൂസ് സൂക്ഷിക്കുന്ന ട്രേകളിൽ വയ്ക്കുന്നതിനെ എതിർത്തുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.