ബെംഗളൂരു: പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് വ്യാപാര കേന്ദ്രങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഹൈക്കോടതി ബിബിഎംപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സോൺ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് നവംബർ 9നുള്ളിൽ സമർപ്പിക്കാൻ ഉത്തരവിട്ടത്. വിൽസൻ ഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വിധി.
നഗരത്തിലെ പ്രധാന പാർപ്പിട മേഖലകളിലും ലേഔട്ടുകളിലും അനധികൃതമായി ഹോട്ടലുകളും പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. രാത്രിയിൽ ഉച്ചത്തിലുള്ള ഡിജെ പാർട്ടി ഉൾപ്പെടെ ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വിവിധയിടങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും പതിവാണ്.
പ്രദേശത്തെ നടപ്പാതകളിൽ ഉൾപ്പെടെ അനധികൃത തെരുവ് കച്ചവടം വർധിച്ചതോടെ വീടുകളിൽ നിന്ന് വാഹനങ്ങൾ പുറത്തേക്കിറക്കാൻ പോലും കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. 2020ലും പാർപ്പിട മേഖലകളിൽ കേന്ദ്രീകരിച്ചുള്ള വ്യാപാരം തടയാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ബിബിഎംപിക്ക് നിർദേശം നൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.