ബെംഗളൂരു: വാഹനഗതാഗതം തടസ്സപ്പെടുത്തുകയും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന കടയുടമകൾക്കെതിരെ, പ്രത്യേകിച്ച് ഗാരേജുകളും സെക്കൻഡ് ഹാൻഡ് കാർ വ്യാപാര സ്ഥാപനങ്ങളും നടത്തുന്നവർക്കെതിരെ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് കർശന നടപടി സ്വീകരിച്ചു. 28 കടയുടമകളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ 44 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 28 പേർക്കെതിരെ നടപടി ആരംഭിച്ചതായും ഡിസിപി (ട്രാഫിക്-ഈസ്റ്റ്) കലാ കൃഷ്ണസ്വാമി പറഞ്ഞു. “സി ആർ പി സി യുടെ സെക്ഷൻ 107 അനുസരിച്ച്, അത് ആവർത്തിക്കാതിരിക്കാൻ അവർ ബാധ്യസ്ഥരാണ്. അവർ വീണ്ടും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയാൽ, അവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടുമെന്നും പോലീസ് വ്യക്തമാക്കി. “നോ പാർക്കിങ്ങിന്റെ പേരിൽ അവർക്ക് മുന്നറിയിപ്പ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തെങ്കിലും അവർ അവരുടെ വഴികൾ മാറ്റിയിട്ടില്ല. അതിനാൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.