ബെംഗളൂരു: ബി.ബി.എം.പിക്ക് കീഴിലുള്ള 243 വാര്‍ഡുകളിലും മത്സ്യ വില്പനശാലകള് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ഓരോ വാര്‍ഡിലും 1,500 മുതല്‍ 2,000 വരെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വില്പനശാലകള് തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനാവശ്യമായ സ്ഥലം വിട്ടുനല്‍കുമെന്ന് സർക്കാർ അറിയിച്ചു . ബെംഗളൂരുവില്‍ പദ്ധതി വിജയകരമായാല്‍ കര്‍ണാടകയിലെ മറ്റു കോര്‍പറേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരു പാലസ് മൈതാനത്ത് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ഉള്‍നാടന്‍ മത്സ്യ ഉല്പാദക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടു ലക്ഷം കോടി രൂപയുടെ മത്സ്യബന്ധന വ്യാപാരം സംസ്ഥാനത്തെ ജി.ഡി.പി നിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍മാട്ടി അണക്കെട്ട്, മണ്ഡ്യയിലെ കെ.ആര്.എസ് അണക്കെട്ട് എന്നിവിടങ്ങളില്‍ ചിലര്‍ മാത്രമായി മത്സ്യബന്ധനം നടത്തുന്നത് അവസാനിപ്പിക്കും.
മത്സ്യ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.