ബെംഗളൂരു: കർണാടക സർക്കാർ ജീവനക്കാർ വെള്ളിയാഴ്ച തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പശുക്കളെ ദത്തെടുക്കുന്ന പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ചു. കണക്കുകൾ പ്രകാരം മൊത്തം സംഭാവന തുക 80-100 കോടി രൂപയാണ്.
കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി അടങ്ങുന്ന പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് ശമ്പളം പിടിക്കാനുള്ള സമ്മതപത്രം നൽകി. ഓരോ ഗ്രൂപ്പ്-എ ഓഫീസറും 11,000 രൂപയും ഗ്രൂപ്പ്-ബി 4,000 രൂപയും ഗ്രൂപ്പ്-സി 400 രൂപയും പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് തുക പിടിക്കണമെന്ന് അസോസിയേഷൻ മുഖ്യമന്ത്രി ബൊമ്മൈയോട് അഭ്യർഥിച്ചു.
ഈ വർഷം ജൂലൈ 28 ന് ആരംഭിച്ച പുണ്യകോടി പദ്ധതി – punyakoti.karahvs.in – പ്രകാരം പശുക്കളെ ദത്തെടുക്കാൻ ബൊമ്മൈ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടതിന് ഒരു മാസത്തിലേറെയായ ശേഷമാണ് ഈ നടപടി. സംസ്ഥാനത്തുടനീളമുള്ള ഗോശാലകളിൽ അഭയം പ്രാപിക്കുന്ന ഒരു ലക്ഷത്തിലധികം പശുക്കളുടെ പരിപാലനത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു, സംഭാവനയ്ക്ക് സന്നദ്ധ അറിയിച്ച കർണാടക സർക്കാർ ജീവനക്കാരോട് ബൊമ്മൈ നന്ദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.