മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ബി യു വിദ്യാർത്ഥി സമരം പിൻവലിച്ചു

ബെംഗളൂരു: ജ്ഞാനഭാരതി കാമ്പസിനുള്ളിൽ പൊതുവാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അധികൃതർ സമ്മതിച്ചതിനെത്തുടർന്ന് ബെംഗളൂരു സർവകലാശാലാ വിദ്യാർഥികൾ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമരം പിൻവലിച്ചു. പോലീസ്, ബിബിഎംപി, ബിഎംടിസി പ്രതിനിധികളുമായി വൈസ് ചാൻസലർ ഡോ. ജയകര എസ്.എം ബുധനാഴ്ച വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ വിദ്യാർഥികളുടെയും അധ്യാപക അനധ്യാപക ജീവനക്കാരുടെയും പ്രതിനിധികൾ വരെ പങ്കെടുത്തു.

കാമ്പസിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടയുന്നത് സംബന്ധിച്ച് സർക്കാരിനെ അറിയിക്കാൻ യോഗം തീരുമാനിച്ചതായി വാഴ്സിറ്റി അധികൃതർ പറഞ്ഞു. കാമ്പസിനുള്ളിൽ പൊതു വാഹനങ്ങളുടെ സഞ്ചാരത്തിന് ഒരു സമയം നിശ്ചയിക്കാൻ തീരുമാനിച്ചുവെന്നും, അതിന് മുമ്പോ ശേഷമോ ഒരു വാഹനവും അനുവദിക്കില്ലന്നും ബി യൂ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗതാഗതത്തിനായി സർവകലാശാല റോഡിനെ ആശ്രയിക്കുന്ന സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് അധികൃതർ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ഇത് സർക്കാരുമായി ചർച്ച ചെയ്യും, ഒരു ബദൽ ക്രമീകരണം ചെയ്തുകഴിഞ്ഞാൽ, ഞൾ സർവകലാശാലയിലേക്കുള്ള പൊതു പ്രവേശനം നിരോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കാമ്പസിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത തടയാൻ കാമ്പസിലുടനീളം 100 ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസ് സമ്മതിച്ചിട്ടുണ്ട്. കാമ്പസിനുള്ളിൽ വേഗ നിയന്ത്രണങ്ങളുണ്ടാകുമെന്നും അതിനായി കാമ്പസിലുടനീളം വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us