പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടു; മൂവർ സംഘം ഉടമയെ ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരു-രാമനഗര മെയിൻ റോഡിലെ പെട്രോൾ പമ്പ് പരിസരത്ത് പുകവലി നിർത്താൻ ആവശ്യപ്പെട്ടതിന് ഉടമയെയും അതിന്റെ മാനേജരെയും എസ്‌യുവിയിലെത്തിയ മൂന്ന് പേർ ആക്രമിച്ചു. പുകവലി തുടർന്നാൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ജീവനക്കാർ വിസമ്മതിച്ചിരുന്നു. എന്നാൽ, മൂവരും പുകവലി തുടർന്നു, ഇന്ധന പമ്പിന് വളരെ അടുത്ത് നിന്നും ഇവർ സിഗരറ്റ് വലിച്ചു.

പമ്പിന്റെ ഉടമ മോഹനും മാനേജർ കെ എസ് മനുവുമാണ് പോലീസിൽ പരാതി നൽകിയിത്. അർച്ചകരഹള്ളിയിലാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്, ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. പമ്പ് ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതിയെ മറ്റ് ജീവനക്കാരും വാഹനയാത്രക്കാരും ചേർന്ന് നിയന്ത്രിക്കേണ്ടി വന്നു. എന്നാൽഉടമ പോലീസിനെ വിളിക്കാൻ ശ്രമിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

പ്രതി സിഗരറ്റ് കെടുത്താത്തപ്പോൾ വളരെ ഭയാനകമായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിച്ച മാനേജർ പറഞ്ഞു. സംഭവസമയം പെട്രോൾ പമ്പിൽ പെട്രോൾ നിറയ്ക്കുകയായിരുന്നു. പ്രതികൾ പെട്രോൾ ടാങ്കറിന് വളരെ അടുത്ത നിന്നായിരുന്നു പുകവലിച്ചിരുന്നത്. പമ്പിൽ പെട്രോൾ കയറ്റുമ്പോൾ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് നിർത്തുന്നതാണ് പതിവ്. ഈ സമയം കാത്തുനിന്ന പ്രതികൾ പുകവലിക്കുകയായിരുന്നു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലന്നും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, പ്രതികൾ ഉൾപ്പെടെ ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ലന്നും മനു പറഞ്ഞു. അപകടമുണ്ടായാൽ 100 ​​മീറ്റർ ചുറ്റളവിൽ വലിയ തീപിടിത്തമുണ്ടാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, പ്രതികൾ രാമനഗര സ്വദേശികളാണെന്നും ബെംഗളൂരു സെൻട്രൽ (കോറമംഗല) ആർടിഒയിൽ രജിസ്റ്റർ ചെയ്ത എസ്‌യുവി ഓടിച്ചിരുന്നവരാണെന്നും കണ്ടെത്തി. പ്രതികൾക്കെതിരെ ഐപിസിയിലെ മറ്റ് വകുപ്പുകൾക്കൊപ്പം ഉപദ്രവിച്ചതിനും തെറ്റായി തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യും,” ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us