ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിയുടെ കോറിഡോർ 2 (ബൈയ്യപ്പനഹള്ളി-ചിക്കബാനവര) സിവിൽ ജോലികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് അതിനായി ദിവസങ്ങൾക്കുള്ളിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ വഴിയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യാനുള്ള കാത്തിരിപ്പിലാണ് അധികൃതർ.
റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് അല്ലെങ്കിൽ KRIDE ആണ് ആഗസ്റ്റിൽ ഇടനാഴിയുടെ രൂപകല്പനയും നിർമ്മാണവും എൽ & ടി -ക്ക് നൽകിയത്. 25.57 കിലോമീറ്റർ ഇടനാഴിയിൽ 8.027 എലിവേറ്റഡ് വയഡക്ടും 14 സ്റ്റേഷനുകളുള്ള ഗ്രേഡ് ലൈനിൽ 17.551 കിലോമീറ്ററും ഉൾപ്പെടുന്നു.
ലൈനിലെ 859.97 കോടി രൂപയുടെ പ്രവൃത്തി രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്; ബൈയ്യപ്പനഹള്ളി-ലോട്ടെഗൊല്ലഹള്ളി, ലോട്ടെഗൊല്ലഹള്ളി-ചിക്കബാനവർ. ഒരുക്കങ്ങൾ നടക്കുകയാണ്. തടസ്സങ്ങൾ നീക്കിയാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു, മരങ്ങൾ വെട്ടിമാറ്റുന്നതിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മൂന്ന് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഏകദേശം 2,194 മരങ്ങൾ നിർമ്മാണ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. അതിൽ എത്ര മരങ്ങൾ പറിച്ചു നടാമെന്ന് ട്രീ കമ്മിറ്റി നിർണയിച്ചാൽ ബാക്കിയുള്ളവ വെട്ടിമാറ്റാം.
ബൈയ്യപ്പനഹള്ളി-ലോട്ടെഗൊല്ലഹള്ളി സെക്ഷന്റെ പണി ഉടൻ ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈയിൽ മരം ക്ലിയറൻസിനായി അപേക്ഷ സമർപ്പിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കെഎസ്ആർ ബംഗളൂരു സ്റ്റേഷനിൽ നിന്ന് ദേവനഹള്ളിയിലേക്കുള്ള സബർബൻ റെയിൽ പാതയോ എയർപോർട്ട് ലൈനിലോ (കോറിഡോർ 1) 46.24 കിലോമീറ്റർ ഹീലാലിഗെ-രാജനുകുണ്ടെ പാതയ്ക്ക് (കോറിഡോർ 4) മുൻഗണന നൽകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാണ്. ഇത് മുൻഗണന നൽകേണ്ട കാര്യമാണ്. കോറിഡോർ 4 കഴിഞ്ഞാൽ ഉടൻ തന്നെ എയർപോർട്ട് ലൈൻ ഏറ്റെടുക്കും. ഇടനാഴി 3 (കെങ്കേരി-വൈറ്റ്ഫീൽഡ്) അവസാനത്തേതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.