ബെംഗളൂരു: നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കന്റോൺമെന്റ് പുതിയ സ്റ്റേഷൻ നവീകരണം 2024 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് ദക്ഷിണ – പശ്ചിമ റെയിൽവേ.
442 കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി പി ആർ ഒ അനീഷ് ഹെജ്ഡേ അറിയിച്ചു.
നിലവിൽ 4 ഫ്ലാറ്റ്ഫോമുകൾ ഉള്ളത് 6 ആക്കി ഉയർത്തും. ഇതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും ആരംഭിക്കും.
5000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള എ സി ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, മഴവെള്ള സംഭരണി, മലിന ജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.