കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു; ഡോക്ടർ കോമയിൽ

ബെംഗളൂരു: കാമുകിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത 27 കാരനായ ഡോക്ടറെ കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു. കൂട്ടുകാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ പ്രകോപിതരായ സുഹൃത്തുക്കളുടെ ക്രൂരമായി ആക്രമണത്തിന് ഇരയായ ഡോക്ടർ കോമയിലേക്ക് വീഴുകയായിരുന്നു.

ചെന്നൈ സ്വദേശിയും ബിടിഎം ലേഔട്ടിൽ താമസക്കാരനുമായ വികാഷ് (27) യുക്രൈനിൽ നിന്നുമാണ് എംബിബിഎസ് പഠിച്ചത്. ചെന്നൈയിൽ രണ്ടുവർഷത്തെ പ്രാക്ടീസ് കഴിഞ്ഞ് നാലുമാസം മുമ്പ് ബെംഗളൂരുവിലെത്തിയ അദ്ദേഹം, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നറിയപ്പെടുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റിന് തയ്യാറെടുക്കുകയായിരുന്നു.

സെപ്തംബർ 11 ന് പുലർച്ചെ 5.30 ന് വികാഷിന്റെ കാമുകി ഫോണിൽ വിളിച്ചപ്പോഴാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് വികാഷിന്റെ മൂത്ത സഹോദരൻ വിജയ് ബേഗൂർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവർ ചേർന്ന് വികാഷിനെ മർദിച്ചതായി അവർ പറഞ്ഞു. വിജയും കുടുംബവും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തി.

സെപ്തംബർ എട്ടിന് വികാഷിന്റെ കാമുകി ലാപ്‌ടോപ്പ് പരിശോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് തന്റെ നഗ്നചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. പോസ്റ്റുകളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സുഹൃത്ത് സുശീലിനോട് യുവതി നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത കാര്യം പറഞ്ഞു. സുശീൽ വികാഷിനെ വീട്ടിലേക്ക് വിളിച്ചു. അവളും വികാഷും സെപ്തംബർ 10 ന് ന്യൂ മൈക്കോ ലേഔട്ടിലുള്ള സുശീലിന്റെ വീട്ടിലേക്ക് പോയി. അവിടെ സുശീലിനും ഗൗതത്തിനും സൂര്യയ്ക്കും ഒപ്പം അവൾ പോസ്റ്റുകളെ കുറിച്ച് വികാഷിനോട് ചോദിക്കുകയും തുടർന്ന് സുഹൃത്തുക്കൾ മർദ്ദിക്കുകയും ചെയ്തു.

വഴക്കിനിടയിൽ തനിക്ക് ഒരു ഫോൺ കോൾ വന്നപ്പോൾ അത് എടുക്കാൻ പുറത്തേക്ക് ഇറങ്ങിയതായും യുവതി പോലീസിനോട് പറഞ്ഞു. 30-40 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോഴാണ് വികാഷിനെ തറയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടർന്ന് യുവതി സഹപ്രവർത്തകനെ വിളിച്ച് വികാഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ വികാഷിനെ ചികിത്സിക്കാൻ വിസമ്മതിച്ചതോടെ ഞായറാഴ്ച പുലർച്ചെ 4 മണിയോടെ യുവതി വികാഷിനെ സെന്റ് ജോൺസിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അവർക്കും എന്റെ സഹോദരനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. തലയ്ക്ക് പരിക്കേറ്റതിനാൽ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറയുന്നുവെന്ന് വിജയ് പറഞ്ഞു. ബേഗൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് സുശീലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വികാഷിനെ ആക്രമിച്ച മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us