മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍റെ ഹർജിയിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍കാട് എസ്​സി/എസ്ടി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപെട്ടത്. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.

Read More

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളായ 12 പേരുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടേതാണ് നടപടി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 13 പേര്‍ കേസില്‍ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.

Read More

മോദിയെ ശ്രീകൃഷ്ണനോട് ഉപമിച്ച് കർണാടക മുൻ ഗവർണർ

ബെംഗളൂരു: കർണാടക മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ വാജു വാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പരിവാരവാദ’ത്തിന് (വംശീയ രാഷ്ട്രീയം) എതിരായ പോരാട്ടത്തിൽ ശ്രീകൃഷ്ണനോട് ഉപമിച്ചു. വെള്ളിയാഴ്ച രാജ്‌കോട്ടിൽ ധർമ്മസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വാല, അഴിമതിക്കും പരിവാരവാദത്തിനുമെതിരെ പോരാടണം’ എന്ന മോദിയുടെ ഈയിടെ ചെങ്കോട്ടയിൽ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് കൊണ്ട് മഹാഭാരത കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ ഏകപക്ഷീയതയ്‌ക്കെതിരെ പോരാടുകയായിരുന്നുവെന്നും പ്രധാനമന്ത്രി ഇക്കാലത്ത് സ്വജനപക്ഷപാതത്തിനെതിരെ പോരാടുകയാണെന്നും വാല പറഞ്ഞു. സംസ്ഥാന അസംബ്ലിയിലെ 182 സീറ്റുകളിലും വിജയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ ഭാരതീയ ജനതാ പാർട്ടിക്ക്…

Read More

വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വടകര കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാർ അറസ്റ്റിലായി. വടകര കല്ലേരി താഴേകോലത്ത് പൊന്‍മേരി പറമ്പില്‍ സജീവൻ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ വടകര സ്റ്റേഷൻ എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

Read More

6 പേര്‍ മുംബൈയിൽ ആക്രമണം നടത്തും: പാക്കിസ്ഥാനിൽ നിന്ന് ഭീഷണി സന്ദേശം

മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയിൽ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിന്‍റെ ട്രാഫിക് കൺട്രോൾ സെല്ലിന്‍റെ വാട്സാപ്പ് നമ്പറിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 26/11 ആക്രമണം, ഉദയ്പൂർ കൊലപാതകം, സിന്ധു മൂസവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഒരു നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. താൻ നിലവിൽ ഇന്ത്യയ്ക്ക് പുറത്താണെന്ന് സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറ് പേർ മുംബൈയിൽ ആക്രമണം നടത്തുമെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി…

Read More

സര്‍വീസ് സാലറി പാക്കേജ്; കോസ്റ്റ് ഗാര്‍ഡും ആക്സിസ് ബാങ്കും ധാരണയില്‍

കൊച്ചി: കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നൽകുന്ന സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആക്സിസ് ബാങ്കും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം കോസ്റ്റ് ഗാർഡിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവർക്കും കേഡറ്റുകൾക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ട് ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്‍റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്ന് കുടുംബാംഗങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ട്, ഒരു കോടി രൂപയുടെ…

Read More

മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ലെന്ന് ഉടമയോട് തന്നെ പറഞ്ഞ് മോഷ്ടാവ്

കോയമ്പത്തൂർ: വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കേടായതോടെ ഉടമയോട് സഹായം അഭ്യർത്ഥിച്ച് മോഷ്ടാവ്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ ഉടമ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീട്ടിൽ നിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. വാഹനം നഷ്ടപ്പെട്ടതായി പരാതി നൽകാൻ കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കോഴിഫാം മാനേജരായ മുരുകൻ. മുരുകൻ കുറുമ്പപാളയത്ത് എത്തിയപ്പോൾ വർക്ക്ഷോപ്പിന് മുന്നിൽ തന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് അടുത്തേക്ക് പോയി. വാഹനത്തിന് സമീപം…

Read More

മുതിർന്ന പൗരയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച് എസ് ആർ ലേഔട്ടിലെ സെക്ടർ 1 വീട്ടിൽ തനിച്ചായിരുന്ന 83കാരി മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാല് പേർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നവരാണ്. കൂടാതെ കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ നേപ്പാളിലെ അവരുടെ ഗ്രാമത്തിൽ നിന്ന് നാലുപേരും ചേർന്ന് മറ്റ് രണ്ട് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അവർ ബെംഗളൂരുവിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് അഡീഷണൽ കമ്മീഷണർ (ഈസ്റ്റ്) ഡോ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പ്രതികളിലൊരാളായ…

Read More

പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും പുനർനിയമിച്ചു. തസ്തിക മാറിയതോടെ എല്ലാവരുടെയും ശമ്പളവും വർധിച്ചിരിക്കുകയാണ്. ആനന്ദിന്‍റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന് 40,000 രൂപ മുതൽ 60,000 രൂപ…

Read More

നാല് ദിവസത്തിനൊടുവില്‍ സമരത്തിൽ വിജയം നേടി സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍

തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഡെലിവറി ഏജന്‍റുമാർ തിരുവനന്തപുരത്ത് നടത്തിയ 4 ദിവസത്തെ സമരത്തിന് ഒടുവിൽ വിജയം. ദൈനംദിന വരുമാനം ഗണ്യമായി കുറയ്ക്കുകയും ഇൻസെന്‍റീവ് പേയ്മെന്‍റുകളിൽ മാറ്റം വരുത്തുകയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുകയും ചെയ്തതുൾപ്പെടെ മാനേജ്മെന്‍റ് നടപ്പാക്കിയ “പരിഷ്കാരങ്ങൾ”ക്കെതിരെയാണ് ഡെലിവറി ഏജന്‍റുമാർ കഴിഞ്ഞ 4 ദിവസമായി പ്രതിഷേധിച്ചത്. ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. മാനേജ്മെന്‍റിനെതിരായ അനിശ്ചിതകാല സമരം നാലാം ദിവസം വിജയകരമാവുകയായിരുന്നു. വെള്ളിയാഴ്ച അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, സൊമാറ്റോയുടെ പ്രതിനിധികൾ…

Read More
Click Here to Follow Us