‘നല്ലോണമുണ്ണാം’; 14 ഇനങ്ങളുമായി ഓണക്കിറ്റ് വിതരണം ഈ മാസം 23 മുതല്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 14 ഇനങ്ങളുമായി എത്തുന്ന കിറ്റ് വിതരണം ഓഗസ്റ്റ് 23ന് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ലഭ്യമാകും. സംസ്ഥാനത്തെ 890 ക്ഷേമ സ്ഥാപനങ്ങളിലെയും 119 ആദിവാസി ഊരുകളിലെയും 37,634 പേർക്കാണ് കിറ്റുകൾ എത്തിക്കുക. ഓണക്കിറ്റിനായി സർക്കാർ 425 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 500 ഗ്രാം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250…

Read More

കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനങ്ങളോട് ശത്രുതയില്ല. പ്രമേയം പാസാക്കിയതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. കമ്മിറ്റിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് മൂന്നംഗ സമിതിക്ക് ഗവർണർ രൂപം നൽകിയത്.…

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; അഗ്യൂറോയുടെ റെക്കോർഡ് തകർത്ത് ഹാരി കെയ്ന്‍

ലണ്ടന്‍: ടോട്ടനത്തിന്റെ ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോർഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയുടെ റെക്കോർഡാണ് കെയ്ൻ മറികടന്നത്. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് കെയ്ന്‍ റെക്കോർഡ് മറികടന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി അഗ്യൂറോ 184 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, വോൾവ്സിനെതിരെ 185 ഗോളുകളാണ് കെയ്ൻ നേടിയത്. 183 ഗോളുകളുമായി വെയ്ൻ റൂണിയാണ് പട്ടികയിൽ മൂന്നാമത്. മറ്റ് മത്സരങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ടോട്ടനത്തിനുവേണ്ടി…

Read More

ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് കൂടിയത് 8 രൂപ വരെ

തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കച്ചവടത്തിനായി അരി സംഭരിച്ചതും വില വർദ്ധനവിന് കാരണമായി കണക്കാക്കപ്പെടുന്നു. വെള്ള ജയ അരി, ജ്യോതി മട്ട എന്നിവയുടെ വില ശരാശരി എട്ട് രൂപയോളം വർദ്ധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഈ വിഭാഗത്തിൽപ്പെട്ട അരി കേരളത്തിലേക്ക് എത്തുന്നത്. ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് ന്യായ വിലയ്ക്ക് സർക്കാർ നെല്ല് സംഭരിക്കാൻ തുടങ്ങിയതാണ് വില വർദ്ധനവിന്‍റെ…

Read More

രാജ്യത്ത് 13,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,272 പുതിയ കോവിഡ് -19 കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,289 ആയി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,01,166 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 0.23 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,900 രോഗികൾ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,99,435 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനവും, പ്രതിവാര…

Read More

‘ഗവര്‍ണര്‍ക്കെതിരായ വിസിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാര്‍’

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ ഗവർണർക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനമായ നീക്കത്തിന് പിന്നിലും സർക്കാരായിരുന്നു. ചാൻസലർക്കെതിരായ ധിക്കാരപരമായ വിസിമാരുടെ നീക്കത്തെ പിന്തുണയ്ക്കുന്നത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളിലെ അഴിമതി തടയാനുള്ള ഗവർണറുടെ നടപടികളോട് യു.ഡി.എഫ് പൂർണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടേത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സിപിഎം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Read More

ഇന്റര്‍പോൾ അംഗത്വം ; ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍

തായ്‌പേയ് സിറ്റി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് തായ്‌വാന്‍. ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലി ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ഇന്‍റർപോളിൽ അംഗത്വം നേടുന്നതിന് തായ്‌വാന്‍ ഇന്ത്യയുടെ സഹായം തേടിയത്. അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്‍റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍ ആരോപിച്ചു. 2016 മുതൽ ഇന്‍റർപോളിനെ നിയന്ത്രിക്കാൻ ചൈന തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിക്കുന്നു. തായ്‌വാന്‍ ഇന്‍റർപോളിൽ അംഗമല്ല. പക്ഷേ, ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഞങ്ങളെ ക്ഷണിക്കാൻ കഴിയും. ഇന്ത്യയും മറ്റ് രാജ്യങ്ങളും തായ്‌വാനെ അതിഥിയായി…

Read More

സർക്കാർ ഉദ്യോഗസ്ഥർക്ക് ഉയർന്ന നിലവാരമുള്ള കാറുകൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാന സർക്കാർ, വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ, ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി ഏകദേശം ഇരട്ടിയാക്കി, ഇത് ഖജനാവിന് ഭാരം വർദ്ധിപ്പിപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്ക് പരിധി വർധിപ്പിച്ച് വിലകൂടിയ കാറുകൾ ഇനി മുതൽ വാങ്ങാമെന്ന് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അണ്ടർസെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി, സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് ഇപ്പോൾ 20 ലക്ഷം…

Read More

അട്ടപ്പാടി മധു കേസ്; പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിലേ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു. 3, 6, 8, 10, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയ വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്. അതേസമയം, അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി…

Read More

സിക്‌സടിച്ച് സഞ്ജു;സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹരാരെ: രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ കിടിലന്‍ ബാറ്റിങ്. 39 പന്തിൽ 43 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷർ പട്ടേൽ 6 റൺസുമായി പുറത്താകാതെ നിന്നു.  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ കെഎൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു റൺസ്…

Read More
Click Here to Follow Us