തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 14 ഇനങ്ങളുമായി എത്തുന്ന കിറ്റ് വിതരണം ഓഗസ്റ്റ് 23ന് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ലഭ്യമാകും. സംസ്ഥാനത്തെ 890 ക്ഷേമ സ്ഥാപനങ്ങളിലെയും 119 ആദിവാസി ഊരുകളിലെയും 37,634 പേർക്കാണ് കിറ്റുകൾ എത്തിക്കുക. ഓണക്കിറ്റിനായി സർക്കാർ 425 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
500 ഗ്രാം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവര പരിപ്പ്, 100 ഗ്രാം മുളകുപൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കര വരട്ടി/ചിപ്സ്, 1 കിലോ പഞ്ചസാര, ഉപ്പ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.