സ്വന്തം ഭാര്യയെ മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

കൊച്ചി: സ്വന്തം ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

തന്‍റെ പ്രതീക്ഷകൾക്കനുസൃതമായി ഉയരുന്നില്ലെന്ന് ഭർത്താവ് ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത് മാനസികമായ ക്രൂരതയാണ്. ഇത് ദാമ്പത്യത്തിൽ വിള്ളലിന് കാരണമായേക്കാം. ക്രൂരത ശാരീരിക പീഡനം തന്നെ ആവണമെന്നില്ല. ഇത്തരം അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്നും കോടതി പറഞ്ഞു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

വിവിധ വിധിന്യായങ്ങള്‍ ഉദ്ധരിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രൂരതയ്ക്ക് സമഗ്രമായ നിർവചനം സാധ്യമല്ല. ക്രൂരതയുടെ നിർവചനം ജീവിത നിലവാരങ്ങളുടെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കും, കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts