ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിലെ നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എൺപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. വിലപിടിപ്പുള്ള ചില വസ്തുക്കൾ സംഭവസ്ഥലത്ത് നിന്നും കാണാതായതിനാൽ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ജയശ്രീ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മറ്റ് മൂന്ന് നിലകൾ വാടകയ്ക്ക് നൽകിയിരുന്നു. പതിവ് പോലെ ജയശ്രീയെ പുറത്ത് കാണാതെ വന്നതോടെ വാടകക്കാരിലൊരാൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ഇവർ അകത്തേക്ക് കയറിയപ്പോൾ ജയശ്രീ ഹാളിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത് . ഉടൻ അവർ മറ്റ് അയൽവാസികളെ അറിയിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ഇരയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. കേടുപാടുകൾ കൂടാതെ വാതിൽ തുറന്നത് അക്രമി ജയശ്രീയുടെ വീടുമായി പരിചയം ഉള്ള ആരെങ്കിലുമാകാമെന്ന് പോലീസ് പറഞ്ഞു.
പോലീസ് വീടിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഗുണനിലവാരം കുറവായതിനാൽ കാര്യമായ പ്രയോജനമുണ്ടായില്ല. ഞങ്ങൾ പരിസരത്തെ മറ്റ് സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണെന്നും പ്രതികളെ പിടികൂടാൻ
നാല് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയതായും, പ്രഥമദൃഷ്ട്യാ, ഇത് ലാഭത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നും സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് കമ്മീഷണർ സി കെ ബാബ പറഞ്ഞു.
രാത്രി 10 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.