സ്വാതന്ത്ര്യദിന അവധിക്ക് യാത്ര ചെയ്യുന്നവർക്കായി നിരവധി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച്ച വരുന്നതിനാൽ 3 ദിവസം തുടർച്ചയായി അവധി കിട്ടും എന്ന കാരണത്താൽ നിരവധി മലയാളികൾ ആണ് നാട്ടിൽ പോകാൻ കാത്തിരിക്കുന്നത്, ഇവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആഗസ്റ്റ് 12 ന് നഗരത്തിൽ നിന്ന്കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും 15 ന് തിരിച്ചും സ്പെഷ്യൽ സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക ആർ ടി.സി.

വടക്കൻ കേരളത്തിലേക്ക് ഉള്ള ബസുകൾ കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ഉള്ള ബസുകൾ ശാന്തി നഗർ ബസ് സ്റ്റാൻ്റിൽ നിന്നും യാത്ര തിരിക്കും.

ഒരു വശത്തേക്ക് 4 ടിക്കറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്താലുള്ള 5% ഡിസ്ക്കൗണ്ട് എന്നതും രണ്ടു ദിശയിലേക്കും ബുക്ക് ചെയ്താൽ 10% ഡിസ്ക്കൗണ്ട് എന്നതുമായ നിലവിലുള്ള ഓഫർ തുടരും.

www.ksrtc.in എന്ന പോർട്ടലിലൂടെയും നഗരത്തിലേയും കേരളത്തിലെ മറ്റു ബുക്കിംഗ് കൗണ്ടറുകളിലൂടെയും സീറ്റ് ഉറപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടാം.

Bangalore Shanthinagar Bus stand-07760990988,07760990531

Ernakulam-04842374000

Thrissur-9495155100,04872421151

Kozhikode-9497427179,04952728000

Kannur-9388702839

Palakkad-9847473796

ബസ് റൂട്ടും വിവരങ്ങളും താഴെ :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us