കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര…
Read MoreDay: 3 August 2022
നാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ
ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്‍റിസ്. ഒരു ടോക്ക് ഷോയിൽ സംസാരിക്കവേയാണ് ലോറന്‍റ്സ് ഈ നിബന്ധന പരസ്യമാക്കിയത്. യൂറോപ്യൻ ക്ലബ് ഫുട്ബോൾ നടക്കുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നത്. ഈ സമയത്ത്, ക്ലബുകൾക്ക് പലപ്പോഴും ആഫ്രിക്കൻ കളിക്കാരുടെ സേവനം നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും ക്ലബ്ബുകളും ദേശീയ ടീമുകളും തമ്മിലുള്ള തർക്കങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയിലാണ് പുതിയ നിബന്ധനയുമായി ലോറന്‍റീസ് രംഗത്തെത്തിയത്. കഴിഞ്ഞ സീസണിൽ…
Read Moreഇന്ത്യ-ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര: തിരുവനന്തപുരത്തും മത്സരം
മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര…
Read Moreആരാധർക്ക് ആശ്വാസവാർത്ത: പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല
ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്. 29കാരനായ പോഗ്ബ ഇത്തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റാലിയൻ സൂപ്പർ ക്ലബ്ബായ യുവന്‍റസിലേക്ക് തിരികെയെത്തിയിരുന്നു. അമേരിക്കയിൽ ക്ലബിനൊപ്പം പ്രീ-സീസൺ പര്യടനത്തിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെ പോഗ്ബയുടെ വലത് കാൽമുട്ടിനാണു പരിക്കേറ്റത്. താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. ഈ വർഷം…
Read Moreതാൽപര്യമുള്ളവരെ വിസിയാക്കാം: അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ
തിരുവനന്തപുരം: ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും, താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. നിയമവകുപ്പിനോട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് ഉപദേശം തേടി. നിയമഭേദഗതിക്ക് തടസമില്ലെന്നാണ് നിയമവകുപ്പിന്റെ മറുപടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനാണ് നീക്കം. ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരുള്ള മൂന്നംഗ കമ്മിറ്റിയാണ് വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണറാണ് പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കുക. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ…
Read Moreപുതിയ 13 കളിക്കാർ;അടുത്ത സീസന്റെ ഒരുക്കവുമായി ഈസ്റ്റ് ബംഗാൾ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്. 13 ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങൾ നൽകിയ പത്രക്കുറിപ്പിലാണ് ക്ലബ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.ഗോളി പവൻ കുമാർ, പ്രതിരോധതാരങ്ങളായ മുഹമ്മദ് റാക്കിപ്, സാർത്തക് ഗോളുയി, അങ്കിത് മുഖർജി, ജെറി ലാൽറിൻസുല, പ്രീതം സിങ്, മിഡ്ഫീൽഡർമാരായ അമർജിത്…
Read Moreബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടിയ സൂര്യകുമാർ എയ്ഡൻ മർക്രം, മുഹമ്മദ് റിസ്വാൻ എന്നിവരെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസ് എടുത്തു. ഇതോടെ 816 റേറ്റിംഗ് പോയിന്‍റുമായി സൂര്യകുമാർ…
Read Moreദുരിത പെയ്ത്തിൽ നാശം വിതച്ച് മഴ
ബെംഗളൂരു: ചൊവ്വാഴ്ച മുഴുവൻ ചെറിയതോതിലായി പെയ്ത മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി, കൂടാതെ സായ് ലേഔട്ട്, യെലച്ചനഹള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കൺട്രോൾ റൂമിന് കുറഞ്ഞത് 11 കോളുകളെങ്കിലും ലഭിച്ചു. മരങ്ങൾ കടപുഴകി വീണതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു, എന്നാൽ ദുർബലമായതും വീഴാനിടയുള്ളതുമായ ധാരാളം മരങ്ങളെക്കുറിച്ച് അധികാരികളെ ഓർമ്മപ്പെടുത്തുന്നതായ് ഈ സംഭവം. ബെംഗളൂരുവിൽ ആർആർ നഗറിൽ 38 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, നായൻഡഹള്ളി, ഉത്തരഹള്ളി, വിദ്യാപീഠ, ഗോട്ടിഗെരെ, നാഗരഭാവി,…
Read Moreകേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം
ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാനായിരുന്നു ശ്രമം. എന്നാൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവരെ വിലക്കി. മല്ലികാർജുൻ ഖാർഗെ, ദീപേന്ദർ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവർ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ…
Read Moreകർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ സംഘപരിവാർ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം. ‘വികസിത ഇന്ത്യ @ 100’ എന്ന വിഷയത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്സിന്‍റെയും സമ്മേളനത്തിൽ ഔപചാരികമായി പങ്കെടുക്കാൻ ബുധനാഴ്ച രാത്രി അമിത് ഷാ ബെംഗളൂരുവിലെത്തും. ഷെഡ്യൂൾ…
Read More