ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ നടന്നു . അനാരോഗ്യയ ശ്രിമതി.സോണിയ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുന്ന ഇ ഡി നടപടിക്കെതിരെയും കേന്ദ്ര ഗവർമെന്റിന്റെ പകപോക്കൽ രാഷ്ട്രീയത്തിനെതിരെയും യോഗം പ്രതിഷേധിച്ചു .
വർധിച്ച വിലക്കയറ്റം മൂലം ജനജീവിതം പൊറുതിമുട്ടി . അരിയ്ക്കും , പാലുല്പന്നങ്ങൾക്കും ജി എസ് ടി ഏർപ്പെടുത്തുക വഴി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരായി കേന്ദ്രം മാറിയെന്നു യോഗം അഭിപ്രായപ്പെട്ടു . വരുന്ന ബി ബി എം പി , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുവാൻ എല്ലാ നിയോജകമണ്ഡലങ്ങളിലും ശക്തമായ പ്രവർത്തനം നടത്തുവാൻ കർണാടക
മലയാളി കോൺഗ്രസ്സ് യോഗം തീരുമാനിച്ചു പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ലിന്റോ കുര്യൻ സ്വാഗതം ആശംസിച്ചു . സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി ജോമോൻ ജോർജ് അവതരിപ്പിച്ചു . വൈസ് പ്രസിഡന്റ് അരുൺകുമാർ സംഘടനാ പ്രമേയം അവതരിപ്പിച്ചു .
സംസ്ഥാന ഭാരവാഹികളായ ജോസ് ലോറെൻസ് , സജി ജേക്കബ് , വർഗീസ്
ചെറിയാൻ , നന്ദകുമാർ , പ്രശാന്ത് കൈരളി , പ്രേംദാസ് , വിൻസെന്റ് ജോൺ , ബിജു പ്ലാച്ചേരി , ഡാനി ജോൺ , ജോബി പി എഫ് , ബിനു ജോസഫ്, സേവ്യർ ബേബി , എന്നിവർ സംസാരിച്ചു . അനിൽ കുമാർ നന്ദി പറഞ്ഞു .
സുനിൽ തോമസ്സ് മണ്ണിലിനെ പ്രസിഡന്റായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു .
ഭാരവാഹികൾ :
പ്രസിഡന്റ്
സുനിൽ തോമസ്സ് മണ്ണിൽ
വൈസ് പ്രെസിഡന്റുമാർ
അരുൺ കുമാർ , സജി ജേക്കബ് , പ്രശാന്ത് കൈരളി , വിൻസെന്റ് ജോൺ , രാജൻ കിഴുമുറി , നിർമൽ പരവൂർ , അഷ്‌റഫ് കൂർഗ് .
ജനറൽ സെക്രട്ടറിമാർ
ജോമോൻ ജോർജ് , ലിന്റോ കുരിയൻ , ജോസ് ലോറെൻസ് , വർഗീസ് ചെറിയാൻ , ബിജു പ്ലാച്ചേരി , നന്ദകുമാർ കൂടത്തിൽ , പ്രേംദാസ് , സാം ജോൺ ,
സിജോതോമസ് , നിജോമോൻ
സെക്രട്ടറിമാർ
ഷാജി ജോർജ് , ബിനു ജോസഫ് , ജിജോ തോമസ് , നഹാസ് കെ കെ , അനൂപ് പുത്തൻവീട്ടിൽ , ജസ്റ്റിൻ ജെയിംസ് , പ്രമോദ്‌കുമാർ പി ജി , രാജീവൻ കളരിക്കൽ , സേവ്യർ ബേബി , ഷാജി പണക്കാടൻ , സയീദ് വി , സിറാജ് , മഷൂദ് വി പി , അക്ഷയ് ഗംഗാധരൻ , ചാർലി മാത്യു .
ട്രഷറർ
അനിൽ കുമാർ .ഓ .കെ
ലീഗൽ അഡ്വൈസർ
അഡ്വ. മാത്യു വർഗീസ്
ജില്ലാ പ്രെസിഡന്റുമാർ
ബാംഗ്ലൂർ സെൻട്രൽ
ജോബി. പി .എഫ്
ബാംഗ്ലൂർ സൗത്ത്
അരുൺകുമാർ വി .ആർ
ബാംഗ്ലൂർ നോർത്ത്
ഡാനി ജോൺ
കോലാർ
അക്ബർ കെ. വി
എക്സിക്യൂട്ടീവ് അംഗങ്ങളായി ഇരുപത്തിയേഴു പേരെയും യോഗം തിരഞ്ഞെടുത്തു .
കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ ബോഡി യോഗം ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിലെ വേദിയിൽ നിന്ന് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.