ബെംഗളൂരു: ബൈക്ക് യാത്രികർക്ക് ഹെൽമറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബെംഗളൂരു പോലീസ്.
ബൈക്കിൽ സഞ്ചരിക്കുന്ന ആൾ തെറിച്ചുവീണ് ബസിന്റെ ടയറുകൾക്കടിയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതും ആണ് വീഡിയോയിൽ കാണിക്കുന്നത്.
‘നല്ല നിലവാരമുള്ള ഐഎസ്ഐ മാർക്ക് ഹെൽമറ്റ് ജീവൻ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണർ ബി.ആർ.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്.
വീഡിയോയിൽ അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രികൻ 19-കാരനായ അലക്സ് സിൽവ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവിൽ എതിർവശത്ത് നിന്ന് വരുന്ന ബസിനടിയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിൻ്റെ ടയറുകൾക്കിടയിൽ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാൽ ഹെൽമറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി യുവാവ് രക്ഷപ്പെട്ടു. ഹെൽമറ്റ് ചക്രത്തിനടിയിൽപ്പെട്ടിരുന്നു.
ഹെൽമറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെൽഫോർഡ് റോക്സോയിൽ കഴിഞ്ഞ ദിവസം നടന്ന അപകടമാണിതെന്ന് മനസ്സിലാകുന്നത്.
അലക്സിന് അപകടത്തിൽ വലിയ പരിക്കില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.