ബെംഗളൂരു: ജൂലൈ 10 ന് നഗരത്തിൽ നടന്ന കിക്ക്ബോക്സിംഗ് പരിപാടിയിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ മൈസൂരിൽ നിന്നുള്ള കിക്ക്ബോക്സർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി നിഖിൽ ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കർണാടകയിലെ കെംഗേരി ആസ്ഥാനമായുള്ള കെ-1 കിക്ക് ബോക്സർ ഓർഗനൈസേഷൻ ജൂലൈ 10ന് നഗരത്തിലെ ജ്ഞാനജ്യോതി നഗറിലെ ജിമ്മിൽ സംസ്ഥാനതല ‘കെ1 കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചരുന്നു. പരിപാടിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് ബോക്സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞു വീണ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും, രണ്ട് ദിവസത്തേക്ക് കോമയിൽ തുടർന്ന അദ്ദേഹം ജൂലൈ 12 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരിപാടിക്കിടെ, എതിരാളിയായ മത്സരാർത്ഥിയിൽ നിന്ന് നിഖിൽ വലിയ പ്രഹരം ഏറ്റുവാങ്ങുകയും ബോക്സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞുവീഴുകയുമാണ് ഉണ്ടായത് എന്ന് പോലീസ് വ്യക്തമാക്കി. മുൻ കിക്ക്ബോക്സർ കൂടിയായ നിഖിലിന്റെ പിതാവ് സുരേഷ് പിയുടെ പരാതിയിലാണ് നവീൻ രവിശങ്കറിനും അസോസിയേഷനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Kick boxer collapses after being hit by a punch in a boxing ring. He later succumbed to injuries at a hospital in #Bengaluru. #Karnataka pic.twitter.com/wqxQlM4boW
— TOI Bengaluru (@TOIBengaluru) July 14, 2022