ബെംഗളൂരു : അനധികൃത സ്വത്ത് (ഡിഎ) കേസിൽ ചാമരാജ്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ബി ഇസഡ് സമീർ അഹമ്മദ് ഖാന്റെ സ്വത്തുക്കളിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഎ ചുമത്തിയതെന്ന് എസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഐഎംഎ പോൺസി കുംഭകോണത്തിൽ ഖാന്റെ പേര് ഉയർന്നതിനെത്തുടർന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ 2021 ഓഗസ്റ്റിൽ ഇഡി ഖാന്റെ സ്വത്തുക്കളിൽ റെയ്ഡ് നടത്തിയിരുന്നു.
40 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തുന്നത്. കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഖാന്റെ വസതി, സിൽവർ ഓക്ക് അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റ്, സദാശിവനഗറിലെ ഗസ്റ്റ് ഹൗസ്, ബനശങ്കരിയിലെ ജികെ അസോസിയേറ്റ്‌സ് ഓഫീസ്, കലാസിപാല്യയിലെ നാഷണൽ ട്രാവൽസ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന. ഉദ്യോഗസ്ഥർ ഏതാനും പേരെ ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.