ബെംഗളൂരു : തെക്കൻ ബെംഗളൂരുവിൽ ഞായറാഴ്ച രാത്രി 9 മണിയോടെ 100 വർഷം പഴക്കമുള്ള ആൽമരത്തിന്റെ വലിയ കൊമ്പ് വീണ് ഒരു സ്ത്രീയും അഞ്ച് വയസ്സുള്ള മകനുമടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു.
ബിടിഎം ലേഔട്ടിലെ തവരെക്കെരെ മെയിൻ റോഡിൽ ആണ് മരം വീണത്, കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ആണ് പരിക്കേറ്റത്.
അഞ്ചുവയസ്സുകാരൻ രക്ഷിത് അമ്മയോടൊപ്പം റോഡിലൂടെ നടക്കുന്നു വരുകയായിരുന്നു ആസമയമാണ് അപ്രതീക്ഷിതമായി മരത്തിന്റെ വലിയ കൊമ്പ് വീഴുന്നത്. രക്ഷിതിനും മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റപ്പോൾ കുട്ടിയുടെ അമ്മയ്ക്കും മറ്റ് ആറ് പേർക്കും നിസാര പരിക്കുകളേറ്റു.
പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷിതിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. മറ്റേ സ്ത്രീയുടെ കാലിന് പൊട്ടലുണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.