ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎം മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പോലീസ് പിടിയിലായി.
ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, അബ്ദുർ റാഊഫ്, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റഷീദ്, ബെംഗളൂരു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത എന്നിവരാണ് അറസ്റ്റിൽ ആയത്.
മയക്കുമരുന്ന് മംഗളൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് ടി ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പടിലിന് സമീപത്ത് നിന്നാണ് കാറില്‍ നിന്ന് ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
കൂടാതെ, ആറ് മൊബൈൽ ഫോണുകളും ഒരു ഡിജിറ്റൽ വെയിങ് മെഷീനും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അവരിൽ മുഹമ്മദ് റമീസ് കഴിഞ്ഞ വർഷം കൊണാജെ സ്റ്റേഷൻ പരിധിയിൽ എൻഡിപിഎസ് ആക്ട് പ്രകാരം രണ്ട് കേസുകളിൽ പോലീസ് പ്രതിയാക്കപെടുകയും ആറ് മാസം മുമ്പ് ജയിൽ മോചിതനാകുകയും ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. അബ്ദുർ റാഊഫിനെ 2018-ൽ മംഗളൂരു റൂറൽ പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.