വി ആർ സുധീഷിനെതിരെ പരാതിയുമായി യുവതി

കോഴിക്കോട്: കഥാകൃത്ത് വി.ആർ സുധീഷ് 2019 മുതൽ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.

ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്ന എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി പറയുന്നു. എഴുത്തുകാരിയും പ്രസാധകയുമായ പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ സുധീഷിനെതിരെ കോഴിക്കോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരിയുടെ വാക്കുകൾ

“2018 ഡിസംബറിലാണ് ഞാൻ ഒലിവ് പബ്ലിക്കേഷൻസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ജോയിൻ ചെയ്യുന്നത്. 2019ലാണ് വി.ആർ സുധീഷിനെ ആദ്യമായി പരിചയപ്പെടുന്നത്. അതിനു മുൻപ് ഈ മേഖലയിൽ ആയിരുന്നെങ്കിലും അതൊരു പുതിയ പബ്ലിക്കേഷനായിരുന്നു. ഇയാളെ വായിച്ചു മാത്രമേ നമുക്ക് പരിചയമുള്ളൂ. ഒരുപാട് ആരാധകരുള്ള എഴുത്തുകാരനാണ്. അദ്ദേഹത്തോട് പുസ്തകം ചോദിക്കുന്നതിൻറെ ഭാഗമായി വീട്ടിലേക്ക് വരാൻ പറഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. എഴുത്തുകളിലൂടെ കണ്ട എഴുത്തുകാരനെ കണ്ട എക്സൈറ്റ്മെന്റൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. സ്നേഹത്തോടെയാണ് അന്നു പെരുമാറിയത്. അന്ന് അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഭാര്യയാണോ എന്നറിയില്ല. അവർ ഞങ്ങളോട് മക്കളെ ഭക്ഷണം കഴിച്ചിട്ടു പോവാം എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ചേർത്തുപിടിച്ചു. സ്വാഭാവികമായി അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.

നമ്മളെ വല്ലാതെയങ്ങ് സ്നേഹിക്കുന്ന പോലെ, സൗന്ദര്യത്തെ വല്ലാതെ വർണിക്കുന്ന പോലെയൊക്കെ തോന്നി. പിന്നെ അങ്ങോട്ട് പോകാൻ ഭയമായിരുന്നു. പിന്നെ പുസ്തകത്തിൻറെ കാര്യം പറയുമ്പോൾ എൻറെ സബ് എഡിറ്ററെ വിടാമെന്ന് പറഞ്ഞാലും അദ്ദേഹം സമ്മതിക്കാറില്ല. ഞാൻ തന്നെ ചെല്ലണമെന്ന് പറയും. ചേച്ചിയുണ്ട് ഇവിടെ, നീ ഒറ്റക്ക് വന്നാൽ മതി തുടങ്ങി അദ്ദേഹം അയച്ച മെസേജുകൾ എൻറെ കയ്യിലുണ്ട്. എന്നെ ജീവിക്കാൻ സമ്മതിക്കാത്തതുകൊണ്ടും മോശമായി പറയുന്നതുകൊണ്ടും തന്നെയാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത്. എനിക്കിനി പ്രസാധകയോ എഴുത്തുകാരിയോ ആവണ്ട ഒരു ദിവസമെങ്കിലും ഒരു ദിവസം പേടിയില്ലാതെ ജീവിക്കണം. ഫോണിൽ വിളിച്ച് ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെടുന്നു. നിനക്കൊരു സ്നേഹവുമില്ല, നിനക്ക് പുസ്തകങ്ങളുടെ കാര്യം പറയാനേ സ്നേഹമുള്ളൂ. എനിക്ക് ഇഷ്ടം പോലെ കാമുകിമാരുണ്ട്, അവരിൽ ഒരാളാവണം നീയും എന്നൊക്കെ പറയാറുണ്ട്. ഒരു പൊതു വാട്ട്സാപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടയിൽ അദ്ദേഹം സുന്ദരി, ഐ ലവ് യു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പലരുടെയും ജീവിതം അദ്ദേഹം നശിപ്പിച്ചിട്ടുണ്ട്. പ്രശസ്തരായതുകൊണ്ടാണ് അവർ പുറത്തു പറയായാൻ പേടിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us