ബെംഗളൂരു : സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി അംഗങ്ങൾ മുഹമ്മദ് നബിയെ കുറിച്ച് അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനത്ത് പോലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
2022 ജൂൺ 11 ശനിയാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അക്രമത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണ വിധേയവുമാണ്. എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഓരോ പൊലീസ് സ്റ്റേഷന്റെ കീഴിലും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് സംഘത്തെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർപി പ്ലാറ്റൂണുകളുടെ നീക്കം തുടങ്ങിക്കഴിഞ്ഞു”, അദ്ദേഹം പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനിറുത്താൻ എല്ലാ സമുദായങ്ങളിലെയും നേതാക്കളുമായി സംഭാഷണം നടത്താൻ എല്ലാ പോലീസ് ഇൻസ്പെക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.