ബെംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്.ജ്ഞാനവാപി മസ്ജിദ്, കുത്തബ് മിനാർ വിവാദങ്ങൾക്ക് പിന്നിൽ പുതിയ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകളുടെ രംഗപ്രവേശം.
ക്ഷേത്ര ഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം പണി കഴിപ്പിച്ചതെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊട്ടാരം ഭൂമിയുടെ സർവേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ മോഹൻ ഗൗഡ ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നു എന്നാണ് ചിലർ പറയുന്നത്. ഭൂമിയുടെ സർവേ നടത്തി യഥാർത്ഥ അവകാശികൾക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നതായും മോഹൻ ഗൗഡ പറഞ്ഞു.
സംഘപരിവാർ കണ്ണുവയ്ക്കാത്ത ഏതെങ്കിലും പള്ളികളോ ഇസ്ലാമിക് ചരിത്ര കേന്ദ്രങ്ങളോ ഇനി രാജ്യത്തുണ്ടാകുമോ എന്ന ചോദ്യം ഉയരുന്നതിനിടെയാണ് പുതിയ അവകാശവാദവുമായി ചില ആളുകളുടെ രംഗപ്രവേശം.