നടൻ നാഗാർജുനയ്ക്ക് വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്.
ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി ഇപ്പോൾ പൂർത്തിയാചിരിക്കുന്നത്.
നാഗാർജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങൾ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്ന് ക്ഷേത്രം പണികഴിപ്പിച്ചയാൾ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗുണ്ടൂരിലെ ആരാധകരും അനുയായികളും നിവാസികളും ചേർന്ന് ഒരു കോടി രൂപയോളം ഫണ്ട് സ്വരൂപിച്ചാണ് ക്ഷേത്രം പണിയാൻ മുന്നിട്ടിറങ്ങിയത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് ക്ഷേത്രത്തിന്റെ പേര്.
കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത അന്നമയ്യ എക്കാലത്തെയും കാൽട്ട് ക്ലാസ്സിക് തെലുങ്ക് സിനിമകളിൽ ഒന്നായി മാറി. കൂടാതെ, ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും സംഗീതസംവിധായകനുമായ തള്ളപാക അന്നമാചാര്യയുടെ ജീവചരിത്രമാണ് ഈ ചിത്രം പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.