ബെംഗളൂരു: കാർമലാരാം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാല നിർമാണത്തിനുള്ള തടസങ്ങൾ നീങ്ങി തുടങ്ങി. ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ബാനസവാടി–ഹൊസൂർ പാതയിലെ കർമലാരാം മേൽപാലം നിർമാണത്തിനു 2020 ൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകിയതോടെ പാലം നിർമാണം 2 വർഷമായിട്ടും ആരംഭിക്കാൻ സാധിക്കാതെ വന്നത്.
കഴിഞ്ഞ ദിവസം നഗരത്തിലെ റെയിൽവേ വികസന പ്രവൃത്തികൾ സംബന്ധിച്ച് പി.സി.മോഹൻ എംപിയും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും നടത്തിയ ചർച്ചയിലാണ് നടപടികൾ വേഗത്തിൽ ആക്കിയത്. 2465 ചതുരശ്ര അടി ഭൂമിയാണ് മേൽപ്പാലത്തിനായി ഏറ്റെടുക്കേണ്ടത്.
പാലം നിർമാണത്തിന് 48.16 കോടിരൂപയാണ് സർക്കാർ വകയിരുത്തിയത്. ഇതിൽ 11.26 കോടി രൂപ റെയിൽവേ നൽകും. ബാക്കി തുക സംസ്ഥാന സർക്കാർ നൽകണം. കർമലാരാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഔട്ടർറിങ് റോഡിലേക്ക് പ്രവേശിക്കാനുള്ള റോഡിലെ റെയിൽവേ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. ഇടുങ്ങിയ ഗേറ്റിലൂടെ ഒരേസമയം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് ഗതാഗതക്കുരുക്ക് കൂട്ടാനുള്ള പ്രധാന കാരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.