ബെംഗളൂരു: ഡോബ്സ്പേട്ട് അന്നപൂർണേശ്വരി ലേഔട്ടിലെ വീട്ടിൽ വെച്ച് 28കാരൻ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഇതെത്തുടർന്ന് പ്രതിയായ രാമു എച്ച്പിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രണ്ടുമാസം ഗർഭിണിയായ ഗുബ്ബി സ്വദേശി വനിതയെ (25) ആൺ രാമു കൊലപ്പെടുത്തിയത്.
വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ് രാമു. 2021 ഏപ്രിലിലാണ് രാമു വനിതയെ വിവാഹം കഴിച്ചത്.
വഴക്കിനെ തുടർന്ന് ബുധനാഴ്ച രാത്രി രാമു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
വിവാഹാലോചനകൾക്കിടെ, താൻ എംകോം ബിരുദധാരിയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണെന്നും രാമുവും കുടുംബാംഗങ്ങളും അവകാശപ്പെട്ടു. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, രാമു വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച വനിത ഭർത്താവിന് ജോലിയൊന്നുമില്ലെന്ന് മനസ്സിലാക്കി. ഇത് ദമ്പതികൾക്കിടയിൽ നിരന്തരമായ വഴക്കിനും അഭിപ്രായവ്യത്യാസത്തിനും ഇടയാക്കിയിരുന്നു.
അടുത്തിടെ, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയെത്തിയ വനിതാ, സ്ത്രീധനം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ രാമു തന്നെ പീഡിപ്പിക്കുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. യുവതിയുടെ കുടുംബാംഗങ്ങൾ തർക്കം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, രാമുവിനൊപ്പം ജീവിക്കാനോ അവന്റെ വീട്ടിലേക്ക് മടങ്ങാനോ വനിതാ തയ്യാറായില്ല. എന്നാൽ വീട്ടുകാരും ബന്ധുക്കളും അവളെ രാമുവിനൊപ്പം താമസിക്കാൻ നിർബന്ധിച്ചു പറഞ്ഞുവിടുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാമു തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോബ്സ്പേട്ട് പോലീസ് സ്റ്റേഷനിലേക്ക് ചെന്നു കയറി. തുടർന്ന് രാമുവിനോപ്പം സംഭവസ്ഥലത് എത്തിയ പോലീസ് ആണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ വിവരമറിയിത്. കൊലപാതകം, സ്ത്രീധന മരണം, പീഡനം എന്നിവയ്ക്ക് ഡോബ്സ്പേട്ട് പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.