ബെംഗളൂരു: കർണാടക സ്റ്റേറ്റ് ബ്രൂവറീസ് കോർപ്പറേഷൻ ലിമിറ്റഡിലെ (കെഎസ്ബിസിഎൽ) എല്ലാ റീട്ടെയിൽ ലൈസൻസികളും ഓൺലൈനായി മദ്യം വാങ്ങുന്നതിനുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ്വെയർ മദ്യത്തിന്റെ താൽക്കാലിക ക്ഷാമത്തിനിടയിൽ തകരാർ സൃഷ്ടിച്ചതായി സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പുതിയ ഇൻഡന്റിങ് സോഫ്റ്റ്വെയറിനെതിരെ എക്സൈസ് ലൈസൻസികൾ (ചില്ലറ വ്യാപാരികൾ) സമരത്തിനൊരുങ്ങുകയാണ്.
പൈലറ്റില്ലാതെ ഏപ്രിൽ 1 മുതൽ പുതിയ സോഫ്റ്റ്വെയർ നടപ്പിലാക്കി തുടങ്ങിയത്. സോഫ്റ്റ്വെയർ നടപ്പിലാക്കിയപ്പോൾ, അക്കൗണ്ടിംഗ്, പേയ്മെന്റുകൾ, ഇൻഡന്റിംഗ് തുടങ്ങിയ ഒന്നിലധികം പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു. റീട്ടെയിൽ ലൈസൻസികൾ മുതൽ ഡിസ്റ്റിലറികൾ വരെയുള്ള എല്ലാ ഓഹരി ഉടമകളെയും അത് ബാധിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, ഹേവാർഡ്സ്/ ഒറിജിനൽ ചോയ്സ്/കിംഗ്ഫിഷർ സ്ട്രോംഗ് ബിയർ പോലുള്ള വലിയ വോളിയം ബ്രാൻഡുകൾക്ക് ഒന്നിലധികം യൂണിറ്റുകളിൽ നിന്ന് വിതരണം ചെയ്യുന്നതിനാൽ ഒന്നിലധികം സപ്ലൈ സോഴ്സ് കോഡുകൾ ഉണ്ട്. പുതിയ സോഫ്റ്റ്വെയറിന് ഇത് തിരിച്ചറിയാനാകാത്തതിനാൽ ചില്ലറ വ്യാപാരികൾക്ക് വിതരണം കുറവാണ്.
മാർച്ച് 28-ലെ സർക്കുലറിൽ കെഎസ്ബിസിഎൽ മുഴുവൻ സോഫ്റ്റ്വെയർ സംവിധാനവും നവീകരിക്കുമെന്നും എല്ലാ ലൈസൻസികൾക്കും വെബ് ഇൻഡന്റിങ് ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. മാർച്ച് 5 ന് അസോസിയേഷനുമായും റീട്ടെയിലർമാരുമായും കൂടിയാലോചിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ ഈ തീരുമാനമെടുത്തത്.
ലഭ്യമായ ഏതെങ്കിലും മദ്യ ബ്രാൻഡ് ഇൻഡന്റ് ചെയ്യുന്നതിന് റീട്ടെയിലർമാർക്ക് അളവിൽ നിയന്ത്രണമില്ല. എല്ലാ ലൈസൻസികൾക്കും വെബ് ഇൻഡന്റിങ് സൗകര്യം വിപുലീകരിക്കുന്നതിനാൽ, ഏതെങ്കിലും ബ്രാൻഡ് മദ്യത്തിന്റെ ലഭ്യതക്കുറവ് ഉള്ള സാഹചര്യത്തിൽ ന്യായമായ വിഹിതം ലഭിക്കാൻ ഉദ്ദേശിക്കുന്ന ഇൻഡന്റിങ് റീട്ടെയിലർമാർക്കിടയിൽ മദ്യം റേഷൻ ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ വരുമെന്നും കെഎസ്ബിസിഎൽ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.