ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ;

ബെംഗളൂരു: സംസ്ഥാനത്ത് ഉണ്ടാകുന്ന മഴക്കെടുതിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചു. അതിനാൽ പരിസരങ്ങളിൽ കൊതുക് മുട്ടയിടുന്നത് തടയാൻ വെള്ളം കെട്ടിനിൽക്കുന്നില്ലന്ന് ഉറപ്പു വരുത്താനും പ്രതിരോധ ശക്തി കൂട്ടുന്നതിനായി ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ആകണമെന്നും വിദക്തർ നിർദേശിക്കുന്നു. നഗരത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പല ആശുപത്രികളിലും ഇതിനകം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരോടും ആരോഗ്യ വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കൂടാതെ പരിസരം വൃത്തിയുള്ളതും കൊതുകുകളില്ലന്ന് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡെങ്കിപ്പനി കേസുകൾ ഇപ്പോഴും ഗുരുതരമല്ലെങ്കിലും എല്ലാ മുൻകരുതലുകളും എടുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിറയൽ, കഠിനമായ ശരീരവേദന, വയറുവേദന എന്നിവയ്‌ക്കൊപ്പം ഉയർന്ന പനിയും ഉള്ള രോഗികളിൽ മിക്കവാറും എല്ലാ കേസുകളും സൗമ്യമായ സ്വഭാവമാണ് കാണപ്പെടുന്നത് എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. ഇതുവരെ റിപ്പോർട് ചെയ്ത ഡെങ്കിപ്പനി കേസുകളും പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷനോ തീവ്രപരിചരണമോ ആവശ്യമായി വന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവ വാർഡുകളിൽ തന്നെ എളുപ്പത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

മഴ പെയ്തതിലൂടെ കെട്ടിക്കിടക്കുന്ന വെള്ളം കൂടുത്തൽ ആണെന്നും അതിലൂടെ കൊതുക് ഭീഷണിയും ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിലെ വർദ്ധനവും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ സീസണിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ ഞങ്ങൾ വർധനവ് കണ്ടെന്നും ആഴ്ചയിൽ ശരാശരി 20-30 രോഗികളെയാണ് ഡെങ്കിപ്പനിമൂലം അഡ്മിറ്റ് ചെയ്യുന്നതെന്നും ഡോ സുചിസ്മിതാ രാജമാന്യ , കൺസൾട്ടന്റ് – ഇന്റേണൽ മെഡിസിൻ പറഞ്ഞു കൂടാതെ , മണിപ്പാൽ ഹോസ്പിറ്റൽ നടന്ന യോദ്ധാവാകരണ ക്യാമ്പിൽ ഈ കാലയളവിൽ നോക്കേണ്ട
ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ സുചിസ്മിതാ രാജമാന്യസംസാരിച്ചു.

പ്രജനനം കൂടുതലുള്ള അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കൊതുക് ഫോഗിംഗ് പതിവായി നടത്തേണ്ടതുണ്ട് പ്രത്യേകിച്ച് മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ അത് സമീപത്തെ താമസക്കാരെ ബാധിക്കുന്നില്ലാന് ഉറപ്പ് വരുത്തണം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതുമുണ്ട് .
പ്രതിരോധ നടപടികൾ:-
കീടനാശിനി ഉപയോഗിക്കുക.
നീളൻ കൈ ഷർട്ടും പാന്റും ധരിക്കുക.
കൊതുകുകൾ കടക്കാതിരിക്കാൻ വീട്ടിൽ ജനൽ മെഷുകൾ സ്ഥാപിക്കുകയോ ജനലുകളും വാതിലുകളും അടയ്ക്കുകയോ ചെയ്യുക.
കെട്ടിക്കിടക്കുന്ന വെള്ളം വീടിനുള്ളിലോ പരിസരത്തോ എവിടെയും ശ്രദ്ധയിൽ പെട്ടാൽ ഒന്നുകിൽ ആഹ് വെള്ളം ഓസ്‌ഗിവാക്കാൻ ശ്രദ്ധിക്കുക ഇല്ലങ്കിൽ കൊതുക്കെ മുട്ട ഇടാൻ അനുവദിക്കാതിരിക്കുക.
ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കൊതുകിനെ അകറ്റുന്ന ക്രീം എല്ലായ്‌പ്പോഴും കൈയിൽ കരുതുക.
നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us