ബലാൽസം​ഗ ആരോപണം നിഷേധിച്ച് വിജയ് ബാബു; ശരിക്കും ഇര താൻ എന്ന് വാദം

കൊച്ചി: സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തന്നെ ബലാല്‍സംഗത്തിനിരയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 22നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന്, ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

പോലിസ് കേസെടുത്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപണങ്ങള്‍ നിഷേധിച്ച് വിജയ് ബാബു മുന്നോട്ട് വന്നത്. പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ്ബാബു പറഞ്ഞു.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.കൂടാതെ കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts