ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ്
എൻ .രവികുമാർ ഉൽഘാടനം ചെയ്തു .
കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു.
നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും ആധാർ കാർഡ് ,വോട്ടേഴ്സ് ഐ ഡി എന്നിവ ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു .
അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
ഭക്ഷ്യ സാധന വിലവർദ്ധനവ് , അനുദിനം വർധിക്കുന്ന ഇന്ധനവില , മരുന്നുകളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ യോഗം പ്രതിഷേധിച്ചു .
കോൺഗ്രസ്സ് നടപ്പിലാക്കിയ പദ്ധതികൾ അല്ലാതെ പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല .
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തു കോൺഗ്രസ്സ് പാർട്ടി നടപ്പിലാക്കിയ ജനകീയ പദ്ധതികളെക്കുറിച്ചു കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ യോഗത്തിൽ വിശദമായി സംസാരിച്ചു .
മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു .
കോൺഗ്രസ്സ് നേതാവ് നഞ്ചപ്പ , കെ എം സി സംസ്ഥാന ഭാരവാഹികളായ ബിജു പ്ലാച്ചേരിൽ , പ്രശാന്ത് കൈരളി , നിജോമോൻ ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ ,ബിനു ജോസഫ് , ശിവൻ കുട്ടി ,മുഫ് ലിഹ് പത്തായപ്പുരയിൽ, രാധാകൃഷ്ണൻ, ജിജിൻ ,ഷാജു മാത്യു എന്നിവർ സംസാരിച്ചു .
പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു
പ്രസിഡന്റ്:ശിവൻകുട്ടി .പി.
വൈസ് പ്രെസിഡന്റുമാർ: രാധാകൃഷ്ണൻ , ഷാജി .പി .ജോർജ്
ജനറൽ സെക്രട്ടറി: ഷാജു മാത്യു
സെക്രട്ടറിമാർ :റിജോ .എൻ , ഉമ്മച്ചൻ എം .ഡി
ട്രഷറർ:പ്രദീപ് കുമാർ
എക്സിക്യൂട്ടീവ് അംഗങ്ങൾ:സാബു ജോസഫ് , അനിൽ കുമാർ , ബാബു ജോർജ് , റെജി ഉമ്മൻ ,കെ .ഭാസ്കരൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.