ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ‘ജനതാ ദർശൻ’ പരിപാടിയിൽ വയോധികൻ വിഷം കഴിക്കാൻ ശ്രമിച്ചു.
ബെംഗളൂരുവിലെ സുങ്കടക്കാട്ടെ സ്വദേശി ചന്ദ്രശേഖറാണ് പൊലീസ് അതിക്രമം ആരോപിച്ച് നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ പിടിയിലായത്. മുഖ്യമന്ത്രിയുടെ ആർടി നഗറിലെ വസതിക്ക് സമീപമുള്ള ‘ജനതാ ദർശൻ’ പരിപാടിയിൽ പങ്കെടുത്ത ചന്ദ്രശേഖർ, തനിക്ക് അനീതിയും പോലീസിൽ നിന്ന് ഭീഷണിയുമുണ്ടായെന്ന് കാണിച്ച് പോലീസ് വകുപ്പിനെതിരെ പരാതിയും നൽകിയതായി പോലീസ് പറഞ്ഞു.
തന്റെ സൈറ്റ് വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മറ്റുള്ളവരുമായി ഒത്തുചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ പറയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ് ഇൻസ്പെക്ടർക്കെതിരെ അദ്ദേഹം നേരിട്ട് ആരോപണങ്ങൾ ഉന്നയിക്കുകയും തനിക്ക് നീതി നൽകണമെന്ന് മുഖ്യമന്ത്രി ബൊമ്മൈയോട് അപേക്ഷിക്കുകയും ചെയ്തു.
നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് വിഷം അടങ്ങിയ കുപ്പി എടുത്ത് മുഖ്യമന്ത്രി ബൊമ്മൈയുടെ സാന്നിധ്യത്തിൽ കുടിക്കാൻ ശ്രമിച്ചത് ശേഷം പോലീസ് ഇയാളെ ഒപ്പം കൂട്ടി പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. മുഖ്യമന്ത്രി ബൊമ്മൈ വിഷയം വിശദമായി അന്വേഷിക്കുന്നതിന് ഉത്തരവിടുകയും ചെയ്തട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.