ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആറ് നില ഹോട്ടലിൽ തീപിടിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണസമയത്ത് തീപിടിത്തമുണ്ടായത്. ജീവനക്കാരെയും ഉപഭോക്താക്കളെയും വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.
സംഭവദിവസം ഉച്ചയ്ക്ക് 2.20 ഓടെ ഗാന്ധിനഗറിലെ സുഖ് സാഗർ ഹോട്ടലിന്റെ മേൽക്കൂരയിൽ നിന്ന് കറുത്ത പുക ഉയരുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയ്യും ഇവരിൽ ഒരാൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
പെട്ടെന്ന് തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കാൻ സാധിച്ചത് കൊണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് സംഭവസ്ഥതലത അതിവേഗം എത്തിപെടാൻ സാധിക്കുകയും തീ മറ്റ് നിലകളിലേക്ക് പടരുന്നത് തടയാനും അവർക്ക് സാധിച്ചു. തുടർന്ന് വൈകിട്ട് 4.30ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
പകൽ സമയത്താണ് തീപിടിത്തമുണ്ടായതെന്നും കെട്ടിടത്തിൽ നിന്ന് എല്ലാവരെയും വേഗത്തിൽ ഒഴിപ്പിക്കാൻ സാധിച്ചുവെന്നും രാത്രിയാണെങ്കിൽ ഇത് സാധ്യമായേക്കില്ലായിരുന്നെന്നും ഉപ്പാർപേട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
80 ഹോട്ടൽ ജീവനക്കാർക്കുള്ള അടുക്കളയും വലിയ ഡോർമിറ്ററിയും ഉള്ള മേൽക്കൂരയിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് കണ്ടെത്തി. അവിടെ സ്ഥിതിചെയ്യുന്ന എയർകണ്ടീഷണറുകളുടെയും മറ്റ് ഇലക്ട്രിക്കൽ കണക്ഷനുകളുടെയും വയറുകൾ വേനൽച്ചൂടിൽ ഉരുകിയതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ജില്ലാ ഫയർ ഓഫീസർ ഗണേഷ് എസ് വെർണേക്കർ കൂട്ടിച്ചേർത്തു.
സംഭവത്തതിൽ വയറുകളും ചില ചെറിയ ഫർണിച്ചറുകളും ജീവനക്കാരുടെ സാധനങ്ങളും തീയിൽ നശിച്ചട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിട ഉടമയിൽ നിന്ന് പോലീസിന് ഇതുവരെ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.