ചെന്നൈ : തമിഴ്നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച സംസ്ഥാനത്തെ 268 കേന്ദ്രങ്ങളിൽ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി പളനികുമാർ തിങ്കളാഴ്ച പോളിംഗ് ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗ് നടത്തുകയും വോട്ടെണ്ണൽ നടപടിക്രമങ്ങളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിക്ക് തപാൽ വോട്ടുകൾ ഉപയോഗിച്ച് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് പൂർത്തിയായാൽ, സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സ്ഥാനാർത്ഥികളുടെയും ബന്ധപ്പെട്ട പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സീൽ നീക്കം ചെയ്ത ശേഷം വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുവരും.
സ്ഥാനാർത്ഥികളും ബൂത്ത് ഏജന്റുമാരും പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം അല്ലെങ്കിൽ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കുന്നതിന് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണത്തിന് പുറമെ ത്രിതല സുരക്ഷയും ഏർപ്പെടുത്തും. ഇസിയുടെ നിർദ്ദേശപ്രകാരം, വോട്ടെണ്ണൽ നടക്കുന്നതിനാൽ 1,700 സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകൾ ചൊവ്വാഴ്ച അടഞ്ഞുകിടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.