ഹിജാബ്-കാവി ഷാൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ച് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജ്

ബെംഗളൂരു : കോപ്പയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിൽ ഹിജാബ്-കാവി ഷാളിനെച്ചൊല്ലിയുണ്ടായ തർക്കം വിജയകരമായി പരിഹരിച്ചു. രക്ഷിതാക്കളുടെ യോഗം വിളിച്ച് തൽക്കാലം പ്രശ്‌നം പരിഹരിച്ചു.

സമാനമായ പ്രശ്നത്തിൽ 2018ൽ കോളേജ് അധികൃതർ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു, യോഗത്തിൽ തീരുമാനിച്ച ഡ്രസ് കോഡ് വിദ്യാർഥികൾ പാലിച്ചായിരുന്നു. എന്നാൽ അടുത്തിടെ ചില പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ച് കോളേജിലേക്ക് വരാൻ തുടങ്ങിയതോടെ കുറച്ച് വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് കോളേജിലേക്ക് പോകാൻ തുടങ്ങി ഇത് തർക്കത്തിന് വഴിയൊരുക്കി.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

എം.എൽ.എ ടി.ഡി രാജഗൗഡയുടെ അധ്യക്ഷതയിൽ കോളേജ് ഭരണസമിതിയും പോലീസ് അധികൃതരും അടിയന്തരമായി യോഗം ചേർന്ന് മുൻകാലങ്ങളിൽ തീരുമാനിച്ച പ്രകാരം വിദ്യാർത്ഥികൾക്ക് ശിരോവസ്ത്രം ധരിക്കാൻ ദുപ്പട്ട അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ കാവി ഷാൾ കാമ്പസിനുള്ളിൽ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts