ബെംഗളൂരു : സിനിമാ വ്യവസായത്തിന്റെ സമ്മർദത്തെത്തുടർന്ന്, തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും 100 ശതമാനം സീറ്റുകൾ അനുവദിക്കാൻ ബസവരാജ് ബൊമ്മൈ ഭരണകൂടം വെള്ളിയാഴ്ച തീരുമാനിച്ചു.
അതുപോലെ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കുവാൻ സർക്കാർ അനുവദിച്ചു. ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വരും. ഇതുവരെ ഈ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്നായിരുന്നു വ്യവസ്ഥ.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുമായും കോവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുമായും (ടിഎസി) ചേർന്ന യോഗത്തിലാണ് തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.