ബെംഗളൂരു: ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിൽ ഉടനീളമുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി മൈസൂരു-കുടക് എംപി പ്രതാപ് സിംഹ, ചാമുണ്ഡേശ്വരി എംഎൽഎ ജി.ടി. ദേവഗൗഡ (ജിടിഡി) എന്നിവർ ചേർന്ന് നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നിരവധി പ്രവൃത്തികൾക്കായുള്ള ഗുഡ്ഡലി പൂജയും നടത്തി.
പ്രതാപ് സിംഹയും ജി.ടി.ഡി.യും ചേർന്ന് ചാമുണ്ഡി മലയിൽ 3.81 കോടിയുടെ രൂപയുടെ ഫുഡ് സോൺ ആണ് അതിൽ മുഖ്യ ആകർശനം. 2019 സെപ്റ്റംബറിൽ ഫുഡ് സോൺ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയും വിവിധ ഗ്രൂപ്പുകളുടെ എതിർപ്പും കാരണം പദ്ധതി തടസ്സപ്പെടുകയായിരുന്നു. എന്നാൽ ഇന്ന് എംപിയും എംഎൽഎയും ചേർന്ന് ഗുഡ്ഡലി പൂജ നടത്തിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്.
ഇതിനുപുറമെ 80 ലക്ഷം രൂപ ചെലവിൽ ഏറ്റെടുത്ത എസ്ടി കോളനി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും ചാമുണ്ഡി കുന്നിന് മുകളിൽ റോഡരികിൽ ഡ്രെയിനേജ് നിർമിക്കുന്നതിനുമുള്ള ഗുഡ്ഡലി പൂജയും ഇരുവരും ചേർന്ന് നടത്തി. കൂടാതെ 40 ലക്ഷം രൂപ ചെലവിൽ മലയടിവാരത്ത് തവരെക്കാട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം 2.59 കോടി രൂപ ചെലവിൽ ഗൊരൂർ വില്ലേജിൽ 4.3 കിലോമീറ്റർ നീളമുള്ള റോഡും നിർമിക്കും. എംപിയും എംഎൽഎയും ചേർന്ന് വിവിധ വില്ലേജുകളിലായി മറ്റ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.