ബെംഗളൂരു : കോവിഡ്-19-നെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സോഷ്യൽ മീഡിയയിലും നൽകുന്നതിൽ നിന്ന് മെഡിക്കൽ ഹെൽത്ത് പ്രൊഫഷണലുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, ബെംഗളൂരുവിൽ നിന്നുള്ള 15 “ഔദ്യോഗിക വക്താക്കളുടെ” ഒരു ടീമിനെ രൂപീകരിക്കാനൊരുങ്ങി ആരോഗ്യമന്ത്രി ഡോ കെ സുധാകർ.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള 15 ഡോക്ടർമാരാണ് സംഘത്തിലുള്ളത്, ഈ രൂപീകരിച്ച ടീമുകൾക്ക് മാത്രമേ ഇനിമുതൽ കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമുള്ളൂവെന്നും ആരോഗ്യമന്ത്രി ഡോ കെ സുധാകർ ബുധനാഴ്ച പ്രഖ്യാപിച്ചു.
പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമല്ല, ആരോഗ്യ-റവന്യൂ വകുപ്പുകൾ പുറപ്പെടുവിച്ച കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്ന കോവിഡ്-19-നെക്കുറിച്ചുള്ള അപൂർണ്ണവും കൃത്യവും അടിസ്ഥാനരഹിതവുമായ വിവരങ്ങളും പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഏതാനും മെഡിക്കൽ പ്രാക്ടീഷണർമാർ നൽകുന്നുണ്ടെന്ന് ഡോ. സുധാകർ വിശദീകരിച്ചു. കൂടാതെ ഡോക്ടർമാരുടെ പേരുകൾ സഹിതമുള്ള സർക്കാർ ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും വിവരങ്ങൾ ഉടൻ മാധ്യമങ്ങൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.