മരണപെട്ടുവെങ്കിലും സഹജീവിയെന്ന പരിഗണന കൊടുക്കാതെ ആംബുലൻസ് ഡ്രൈവർ; എ.ഐ.കെ.എം.സി.സിയുടെ ഇടപെടലിന്‍റെ നേര്‍ചിത്രം!!

ബെംഗളൂരു: ഇന്നലെ പുലർച്ചെ നടന്ന ഒരു സംഭവത്തിന്റെ നേർകാഴ്ചയാണിത്. തുടര്‍ന്ന് ബെംഗളൂരു എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് സാഹിബിന്‍റെ സമയോചിത ഇടപെടല്‍ ഉണ്ടായിത്. ”ശവത്തില്‍കുത്തരുത്”എന്ന പഴഞ്ചൊല്ലിനെ ചിലര്‍ യാഥാര്‍ത്ഥ്യമാക്കാൻ ശ്രമിച്ചപ്പോൾ നോക്കില്‍ക്കാനായില്ല എ.ഐ.കെ.എം.സി.സി അധികൃതർക്ക്. ജീവകാരുണ്ണ്യ സംഘടനകളുടെ ഇത്തരം ഇടപെടലുകളാണ് ചിലരെങ്കിലും ഇങ്ങനെയുളള ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ഇതുപോലുളള പിടിച്ചുപറി ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനം ബോധവാന്‍മാരാവാന്‍ വേണ്ടിയാണ് ജനസമക്ഷം പ്രവർത്തിക്കുന്നതും.

അര്‍ദ്ധ രാത്രിയിലാണ് ആശുപത്രിയിൽ നിന്നും മൃതദേഹം പെട്ടന്ന് മാറ്റാൻ അധികൃതർ അറിയിക്കുന്നത് തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആ നിസഹായതയെ മുതലെടുക്കാൻ കിട്ടിയ അവസരത്തിൽ 20 ,൦൦൦ രൂപ അവരിൽ നിന്നും അടിച്ചെടുക്കാൻ ശ്രമിച്ചു.

  • എന്നാൽ ഉയരുന്ന ചോദ്യങ്ങൾ പലതാണ് പുലരുവോളം മൃതദേഹം ആശുപത്രിയില്‍ വെച്ചാല്‍ എന്താണ് ?
  • പത്തോ പന്ത്രണ്ടോ കിലോമീറ്റർ ഓടുന്ന ആംബുലന്‍സിന് എന്തിനാണ് ഇത്രയും തുക ?
  • അന്ത്യ കര്‍മ്മങ്ങള്‍ക്ക് എന്തിന് കഴുത്തറക്കും പണം ?
  • ഇതിലെ ഇടനിലക്കാര്‍ ആര് ?

അന്വേഷിക്കാനോ പരാതിപ്പെടാനോ തിരക്കിനിടയില്‍ ആര്‍ക്കും നേരമില്ല എന്നതാണ് സത്യം എന്നാൽ നിങ്ങളോടൊപ്പം ഞങ്ങളുണ്ട് വറുതിയിലും കെടുതിയിലും മാനവികതയുടെ മഹാമാതൃകകള്‍ തീര്‍ത്ത് ഏത് പാതിരാവിലും, അവിടെ ജാതിയോ മതമോ ഭാഷയോ കക്ഷിരാഷ്ട്രീയത്തിനോ വേര്‍തിരിവില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us