കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ പൊലിഞ്ഞവരുടെ കണക്കുകൾ വ്യക്തമാക്കി ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ട്.

ബെംഗളൂരു: കഴിഞ്ഞ വർഷം നഗരത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരിച്ചത് 21-30 വയസ് പ്രായമുള്ളവരാണ്. കൂടാതെ ഏറ്റവും മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്നതും അവരാണ്. കഴിഞ്ഞ വർഷം 21 നും 30 നും ഇടയിൽ പ്രായമുള്ള 207 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ ഇതേ പ്രായത്തിലുള്ള 245 പേർ ഇതേ കാലയളവിൽ മാരകമായ അപകട കേസുകളിൽ പ്രതികളാക്കിയതായും ആക്‌സിഡന്റ് അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു.

മാരകമായ റോഡപകടങ്ങൾക്ക് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹൈസ്‌കൂൾ വിദ്യാഭ്യാസമുള്ളവരുടെ പേരുകളാണ് ഭൂരിഭാഗം ചാർജ് ഷീറ്റുകളിലും (225), തൊട്ടുപിന്നാലെ പിയുസി, ബിരുദം, എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർ. മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങളുടെ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നതിനു പുറമേ. കഴിഞ്ഞ വർഷം വാരാന്ത്യങ്ങളിൽ ധാരാളം അപകടങ്ങളാണുണ്ടായിട്ടുള്ളത്‌.

 

കൂടാതെ മിക്ക അപകടങ്ങളും (105) നടന്നത് രാത്രി 9 നും അർദ്ധരാത്രിക്കും ഇടയിലാണ്. നഗരത്തിലെ യുവാക്കൾക്കിടയിൽ വളർന്നുവരുന്ന പാർട്ടി സംസ്‌കാരത്തിന്റെ വിപത്തിനെയാണ് ഇത് വ്യക്തമാക്കുന്നത്. ശനിയാഴ്ചകളിൽ 107 അപകടങ്ങളും ഞായറാഴ്ചകളിൽ 101 അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വാരാന്ത്യങ്ങളിൽ വർധിച്ചുവരുന്ന അപകടങ്ങളുടെ എണ്ണത്തിന് കാരണം ആഹ്ലാദകരവും രസകരവുമായ പാർട്ടി സംസ്കാരവുമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്ന അപകടങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് 2021 ലാണ് കൂടുതതലാണ് രേഖപെടുത്തിട്ടുള്ളത്. ചില കേസുകളിൽ ഇരയും കുറ്റവാളിയും മദ്യപിച്ചിരുന്നു. കഴിഞ്ഞ വർഷം മാരകമായ അപകടങ്ങളിൽപ്പെട്ട 24 പേർ മദ്യലഹരിയിലായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഈ കണക്ക് 2020ൽ 16ഉം അതിനു മുൻപുവരെ 17ഉം ആയിരുന്നു. കോവിഡ് -19 കാരണം മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പരിശോധനകളുടെ അഭാവം ദുരുപയോഗം ചെയ്യുന്നതാണ് മദ്യപിച്ച് വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

കോവിഡ് 19 കാരണം, നഗരത്തിൽ ഡ്രിങ്ക് ആൻഡ് ഡ്രൈവ് മാനുവൽ ചെക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. പലരും അത് ദുരുപയോഗം ചെയ്യുകയും മദ്യപിച്ച് വാഹനമോടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 2021-ൽ 655 പേരുടെ മരണത്തിനിടയാക്കിയ 618 മാരക അപകടങ്ങൾക്കാണ് നഗരം സാക്ഷിയായത്. അതിൽ മുൻവർഷങ്ങളിലേതുപോലെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതൽ മാരകമായ അപകടങ്ങളിൽ പെട്ടിരിക്കുന്നത്. കൂടാതെ ഇവയ്ക്കുപുറമെ 161 കാൽനടയാത്രക്കാരും കൊല്ലപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us