ചീഫ് സെക്രട്ടറിയും,മന്ത്രിയുമായിരുന്ന മലയാളിയായ ജെ.അലക്സാണ്ടർ അന്തരിച്ചു.

ബെംഗളൂരു : കർണാടകയുടെ മുൻ ചീഫ് സെക്രട്ടറിയും മുൻ കാബിനറ്റ് മന്ത്രിയുമായ മലയാളിയായ ജെ അലക്സാണ്ടർ ഐ.എ.എസ് (83) അന്തരിച്ചു.

ഇന്ന് വൈകുന്നേരം 8 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് 1938 ആഗസ്റ്റ് 8 ന് ആണ് ശ്രീ അലക്സാണ്ടറിൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1963ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.കർണാടക കേഡറിൽ വിവിധ വകുപ്പുകളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ചു.

കർണാടക ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം ഭാരതി നഗർ നിയോജക മണ്ഡലത്തിൽ നിന്ന് മൽസരിച്ച് എം എൽ എ ആവുകയും തുടർന്ന് കർണാടകയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയാവുകയും ചെയ്തു.

വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ശ്രീ അലക്സാണ്ടർ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ആണ് നിലവിൽ. ഭാര്യ ഡെൽഫിൻ അലക്സാണ്ടർ, ജോസ് അലക്സാണ്ടർ ,ജോൺസൺ അലക്സാണ്ടർ എന്നിവർ മക്കളാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us