പാലിന് മൂന്ന് രൂപ വർധിപ്പിക്കണം; കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാനത്ത് ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും പുതിയ നിരക്ക് അംഗീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിക്കുകയും ചെയ്തു. കെഎംഎഫ് ചെയർപേഴ്‌സൺ ബാലചന്ദ്ര ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബെംഗളൂരുവിൽ ചേർന്ന കെഎംഎഫിന്റെ ജനറൽ ബോഡി യോഗത്തിൽ ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വർധിപ്പിക്കാനുള്ള നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു. “ഞങ്ങൾ ഒരു ലിറ്റർ നന്ദിനി പാൽ 37 രൂപയ്ക്കാണ് വിൽക്കുന്നത്, കർണാടകയിലെ എല്ലാ ക്ഷീര യൂണിയനുകളും ഏകകണ്ഠമായി വില പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു…

Read More

കൊവിഡ് മൂന്നാം തരംഗം, മൂന്ന് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി ; ആരോഗ്യമന്ത്രി

ബെംഗളൂരു : ആദ്യ രണ്ട് തരംഗങ്ങളേക്കാൾ വളരെ വേഗത്തിൽ മൂന്നാം തരംഗത്തിനിടെ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയായിയെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച കേസുകൾ 18,374 ആയി ഉയർന്നതിനാൽ ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി, ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചത്തെ 15,617-നെക്കാൾ 18 ശതമാനം വർധനവാണിത്. സംസ്ഥാനത്തെ ആകെ കേസുകളുടെ നാലിൽ മൂന്ന് ഭാഗവും ബെംഗളൂരുവിലാണ്. സജീവ കേസുകൾ 90,893 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,041 ടെസ്റ്റുകൾ…

Read More

മുസാബഖ ഇസ്ലാമിക് കലാമേള ; എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസക്ക് ഓവറോൾ കിരീടം, അധ്യാപക ഫെസ്റ്റ് യലഹങ്ക മദ്റസ ജേതാക്കൾ

ബെംഗളൂരു : സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ബെംഗളൂരു നോർത്ത് റെയിഞ്ച് മുസാബഖ (ഇസ്ലാമീക കലാമേള ) യിൽ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്രസ ഓവറോൾ കിരീടം നേടി ഒന്നാമതായി. അദ്ധ്യാപക ഫെസ്റ്റിൽ യലഹങ്ക ഹിദായത്തു സ്വിബിയാൻ മദ്രസക്കാണ് ഓവറോൾകിരീടം.15 മദ്റസകളിലെ അദ്ധ്യ പകരും വിദ്യാർത്ഥികളുമാണ് മുപ്പതോളം ഇനം മത്സരങ്ങളിൽ മാറ്റുരച്ചത്. വിദ്യാർത്ഥി ഫെസ്റ്റിൽ 160 പേയിന്റ്നേടിയാണ് എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസ ഒന്നാമതെത്തിയത്. 60 പേയിൻ്റ് നേടിയ ഖുവ്വത്തുൽ ഇസ്ലാം മദ്റസ ആർസിപുരം രണ്ടാം സ്ഥാനവും 55 പോയിൻ്റ്…

Read More

കേരള സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ ഭാരവാഹികളെ എസ് ജി പാളയത് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ ശ്രീജിത്ത്‌, ഫിനാൻസ് കൺവീനർ രാജൻ കിഴുമുറി, വൈസ് ചെയർമാൻ മാരായി പ്രസീദ് കുമാർ, ജോസ് ലോറൻസ്, ജോയിന്റ് കൺവീനർ മാരായി പ്രേംദാസ്, സംഗീത് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി വി ടി തോമസ്, മനു കെ വി, ജോർജ് തോമസ്, സുനിൽ തോമസ് എന്നിവരെയും 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേൃന തിരഞ്ഞെടുത്തു. കേരള സമാജം പ്രസിഡന്റ്‌ സി…

Read More

കർണാടക മന്ത്രി സുനിൽ കുമാറിന് കൊവിഡ്

ബെംഗളൂരു : കർണാടക ഊർജ മന്ത്രി വി സുനിൽ കുമാർ വെള്ളിയാഴ്ച കോവിഡ് -19 ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു, “അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം പരിശോധിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.” കന്നഡ, സാംസ്കാരിക മന്ത്രി കൂടിയായ കുമാർ ഒരു ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിമാരിൽ ഏറ്റവും പുതിയയാളാണ് കുമാർ. റവന്യൂ മന്ത്രി ആർ അശോകനും സഹകരണ മന്ത്രി എസ് ടി സോമശേഖറും സുഖം പ്രാപിച്ചുവരുമ്പോൾ പ്രൈമറി & സെക്കൻഡറി…

Read More

ചീഫ് സെക്രട്ടറിയും,മന്ത്രിയുമായിരുന്ന മലയാളിയായ ജെ.അലക്സാണ്ടർ അന്തരിച്ചു.

ബെംഗളൂരു : കർണാടകയുടെ മുൻ ചീഫ് സെക്രട്ടറിയും മുൻ കാബിനറ്റ് മന്ത്രിയുമായ മലയാളിയായ ജെ അലക്സാണ്ടർ ഐ.എ.എസ് (83) അന്തരിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് 1938 ആഗസ്റ്റ് 8 ന് ആണ് ശ്രീ അലക്സാണ്ടറിൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1963ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.കർണാടക കേഡറിൽ വിവിധ വകുപ്പുകളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ചു. കർണാടക ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം ഭാരതി നഗർ നിയോജക മണ്ഡലത്തിൽ നിന്ന് മൽസരിച്ച്…

Read More

പ്രതിഷേധിക്കുന്ന ഗസ്റ്റ് ഫാക്കൽറ്റികൾക്ക് സംക്രാന്തി സമ്മാനവുമായി സർക്കാർ

ബെംഗളൂരു : വിവിധ സർക്കാർ ഡിഗ്രി കോളേജുകളിലെ സമരം ചെയ്യുന്ന ആയിരക്കണക്കിന് ഗസ്റ്റ് ഫാക്കൽറ്റികൾക്ക് ഈ സംക്രാന്തി ഉത്സവം അവിസ്മരണീയമായ ആഘോഷമാക്കി, മിനിമം ഓണറേറിയം നിശ്ചയിക്കുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഗസ്റ്റ് ഫാക്കൽറ്റികൾക്ക് ഇനി മുതൽ 32,000 രൂപ മുതൽ 26,000 രൂപ വരെ നൽകും യുജിസി നിർദേശിക്കുന്ന യോഗ്യതയെ ആശ്രയിച്ച്. ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ജി കുമാർ നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ പ്രകാരമാണ് ഗസ്റ്റ് ഫാക്കൽറ്റികൾക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ഉന്നത…

Read More

ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ പദവികളെല്ലാം നീക്കപെട്ടു.

ബെംഗളൂരു: അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. ആന്‍ഡ്രൂ രാജകുമാരന്റെ അമ്മ എലിസബത്ത് രജ്ഞി തന്നെയാണ് ഉത്തരവ് ഇറക്കിയത്. തന്റെ 17-ാം വയസില്‍ രാജകുമാരന്‍ തന്നെ ലൈംഗീകമായി ഉപയോഗിച്ചു എന്ന വെര്‍ജീനിയ എന്ന വനിതയുടെ ആരോപണത്തിലാണ് ഇപ്പോള്‍ കോടതി വിധി. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. വെര്‍ജീനിയക്കിനി സിവില്‍ കേസുമായി മുന്നോട്ട് പോകാം. എലിസബത്ത്…

Read More

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു.

makaravilakk sabarimalakk sabarimala

ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ   ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം.  ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ എതിരേറ്റു. തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍      ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി. പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി…

Read More

കുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (14-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 28723 റിപ്പോർട്ട് ചെയ്തു. 3105 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.98% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 3105 ആകെ ഡിസ്ചാര്‍ജ് : 2973470 ഇന്നത്തെ കേസുകള്‍ : 28723 ആകെ ആക്റ്റീവ് കേസുകള്‍ : 141337 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 38411 ആകെ പോസിറ്റീവ് കേസുകള്‍ : 3153247…

Read More
Click Here to Follow Us