ചെന്നൈ: ജനുവരി 14 മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്ന് സർക്കാർ തിങ്കളാഴ്ച അറിയിച്ചു. കൂടാതെ ജനുവരി 16 ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗണും ഉണ്ടാകും.ഇതിനർത്ഥം ആളുകൾക്ക് പൊങ്കൽ ദിവസം ക്ഷേത്രങ്ങളിൽ പോകാൻ കഴിയില്ലെന്നും ഉത്സവ അവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആ ഞായറാഴ്ച യാത്ര ചെയ്യാൻ കഴിയില്ലെന്നും ആണ്.
എല്ലാ സർക്കാർ (പൊങ്കൽ സ്പെഷ്യൽ) ബസുകളിലും 75% ഒക്യുപെൻസി സർക്കാർ നിയന്ത്രിച്ചതിനാൽ ബസ് ടിക്കറ്റ് ലഭിക്കുന്നതും ബുദ്ധിമുട്ടാണ്. ബസുകളിലെ 75% ഒക്യുപെൻസി സർക്കാർ നിയന്ത്രിച്ചെങ്കിലും ബസ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ ബസുകൾ സർവീസ് നടത്തില്ലെന്ന് ഗതാഗത വകുപ്പ് തിങ്കളാഴ്ചയും ആവർത്തിച്ചു.
നിലവിലുള്ള മറ്റെല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും തമിഴ്നാട്ടിലുടനീളം പിന്തുടരുമെന്നാണ് തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. വാണിജ്യ സ്ഥാപനങ്ങൾക്കും കടകൾക്കും ഹാൻഡ് സാനിറ്റൈസറുകളും തെർമൽ സ്ക്രീനിംഗും നൽകാനും ജീവനക്കാർ എപ്പോഴും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാനം നിർദ്ദേശിച്ചട്ടുണ്ട്.
കുറ്റം ആവർത്തിക്കുന്നവർക്കുള്ള താത്കാലിക അടച്ചുപൂട്ടൽ അറിയിപ്പുകൾ ഉൾപ്പെടെ സംസ്ഥാനം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയാട്ടുണ്ട്. കൂടാതെ കോവിഡ് -19 രോഗികളെ ചികിത്സിക്കാൻ എല്ലാ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളും നിലവിലുള്ളതിനാൽ പൊതുജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.