ബെംഗളൂരു: യെലഹങ്ക നിയമസഭാ മണ്ഡലത്തിൽ 260 കോടി രൂപ ചെലവിൽ രണ്ട് മേൽപ്പാലങ്ങളും റെയിൽവേ അണ്ടർബ്രിഡ്ജും നിർമിക്കാനുള്ള കരാർ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻസിസി) ഏറ്റെടുത്തു. 1.8 കിലോമീറ്റർ നീളമുള്ള ആദ്യത്തെ മേൽപ്പാലം ദൊഡ്ഡബല്ലാപുര റോഡിൽ വരികയും തിരക്കേറിയ നാല് ട്രാഫിക് കവലകളെ ബന്ധിപ്പിക്കുകയും ചെയ്യും. യെലഹങ്ക പഴയ പട്ടണത്തിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്റെ കൂടാതെ റയിൽവേ അണ്ടർബ്രിഡ്ജ് ദൊഡ്ഡബല്ലാപൂർ റോഡിനെ ബന്ധിപ്പിക്കുകായും ചെയ്യും.
യെലഹങ്ക എം.എൽ.എ എസ്.ആർ.വിശ്വനാഥ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഒന്നര വർഷത്തിനുള്ളിൽ അവ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തായും അറിയിച്ചു. വിമാനത്താവളത്തിന് അടുത്തായതിനാൽ യെലഹങ്കയിലും പരിസരത്തും ഗതാഗതം ക്രമാതീതമായി വർദ്ധിച്ചട്ടുണ്ടെന്നും അടുത്ത 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മേൽപ്പാലങ്ങളും പാലവും ഉള്ള പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു അദ്ദേഹം പ്രസ്താവിച്ചു.
1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാലം യെലഹങ്ക പോലീസ് സ്റ്റേഷൻ, എൻഇഎസ് സർക്കിൾ, ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളേജ് ജംഗ്ഷൻ, സന്ദീപ് ഉണ്ണികൃഷ്ണൻ സർക്കിൾ എന്നീ നാല് ട്രാഫിക് ജംഗ്ഷനുകളെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്നതിനാൽ വാഹനങ്ങൾക്ക് സിഗ്നൽ രഹിത പാസേജ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മേൽപ്പാലത്തിന് നാലുവരിപ്പാതയും കോളേജിന് സമീപം താഴോട്ടുള്ള റാംപും പോലീസ് സ്റ്റേഷനുസമീപം മുകളിലേക്ക് റാംപും ഉണ്ടായിരിക്കുമെന്നും മൂന്ന് മരങ്ങൾ മുറിക്കേണ്ടി വന്നാലും ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നും അധികൃതർ അറിയിച്ചു. പോലീസ് സ്റ്റേഷനു സമീപം ചെറിയ മേൽപ്പാലം നിർമിക്കാൻ ബിബിഎംപി ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും സർക്കാർ അധിക തുക വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഇത് ദീർഘിപ്പിക്കാനും നാല് ട്രാഫിക് ജംഗ്ഷനുകൾ ബന്ധിപ്പിക്കാനുമായി തീരുമാനിക്കുകയായിരുന്നു.
മൊത്തം 175 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ യെലഹങ്ക പഴയ പട്ടണത്തിലെ വാണിജ്യ കേന്ദ്രമായ കെംപഗൗഡ സർക്കിൾ വഴി തപാൽ ഓഫീസ് മുതൽ കോഗിലു ക്രോസ് വരെ നീളുന്ന പഴയ ദേശീയപാത 7ൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപ്പാലം 70 കോടി രൂപ ചെലവിലായിരിക്കും നിർമിക്കുന്നത്. കൂടാതെ യെലഹങ്ക റെയിൽവേ സ്റ്റേഷനെ ദൊഡ്ഡബല്ലാപുര റോഡിലേക്കും യെലഹങ്ക ന്യൂ ടൗണിലേക്കും ബന്ധിപ്പിക്കുന്നതാണ് അണ്ടർബ്രിഡ്ജ് ഇതിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്കായുള്ള പണികൾ തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.