മൈസൂരു: ഇന്ന്, ജനുവരി 10 മുതൽ, മൈസൂരു വാക്‌സിന്റെ മുൻകരുതൽ (ബൂസ്റ്റർ) ഡോസ് അർഹരായ ജനങ്ങൾക്ക് നൽകാൻ തുടങ്ങും. പോലീസ്, റവന്യൂ വകുപ്പ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, നഗരവികസന വകുപ്പ് എന്നിവയുൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും രോഗബാധിതരായ 60 വയസ്സിനു മുകളിലുള്ളവർക്കുമാണ് മുൻകരുതലായി കോവിഡ്-19 വാക്സിൻ ഡോസുകൾ നല്കിത്തുടങ്ങുന്നത്.
ടാർഗെറ്റ് ഗ്രൂപ്പിന് നൽകാനുള്ള വാക്സിനുകളുമായി ജില്ലാ ഭരണകൂടം സജ്ജമാണ്. കൂടാതെ ഗുണഭോക്താക്കൾക്ക് പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയട്ടുണ്ട്. ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിനായി രണ്ട് ഡോസ് കോവിഡ്-19 വാക്‌സിൻ എടുത്ത യോഗ്യരായ ആളുകൾക്ക് നേരിട്ട് അപ്പോയിന്റ്‌മെന്റ് എടുക്കുകയോ ഏതെങ്കിലും കോവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് എത്തുകയോ ചെയ്യാം .
മുൻകരുതൽ കോവിഡ്-19 വാക്സിൻ ഡോസ് മുമ്പ് നൽകിയ അതേ വാക്സിൻ ആയിരിക്കുമെന്നും, Covaxin സ്വീകരിച്ചവർക്ക് Covaxin, പ്രാഥമിക രണ്ട് ഡോസ് Covishield സ്വീകരിച്ചവർക്ക് Covishield എന്നിവ തന്നെ ലഭിക്കുമെന്നും NITI ആയോഗ്-ലെ ആരോഗ്യ അംഗം ഡോ.വി.കെ.പോൾ പറഞ്ഞു. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന്, ദയവായി http://cowin.gov.in സന്ദർശിക്കുക
.