ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യത്തെ ഇലക്ട്രിക് ബസുകളും 150 ഭാരത് സ്റ്റേജ്-VI ഡീസൽ ബസുകളും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.
ഇലക്ട്രിക് ബസുകൾ നോൺ എസി, 9 മീറ്റർ നീളവും 33+1 സീറ്റുകളുമാണ്. വെഹിക്കിൾ ട്രാക്കിംഗ് യൂണിറ്റുകൾ, സിസിടിവികൾ, എൽഇഡി റൂട്ട് ഡിസ്പ്ലേ ബോർഡുകൾ, യാത്രക്കാരുടെ സുരക്ഷയ്ക്കായി എമർജൻസി പാനിക് ബട്ടണുകൾ എന്നിവയുണ്ട്. കെങ്കേരി ഡിപ്പോയിൽ നിന്ന് കെങ്കേരി മുതൽ ബനശങ്കരി, കെങ്കേരി മുതൽ ഇലക്‌ട്രോണിക് സിറ്റി, കെങ്കേരി മുതൽ ചിക്കബാനാവര എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.
#JUSTIN: #Bengaluru’s first electric buses launched by #Karnataka CM @BSBommai along with 150 Bharat Stage-VI diesel buses. 90 electric buses will be operated as Metro Feeder services to provide first and last mile connectivity, @BMTC_BENGALURU said. (1/4) @IndianExpress pic.twitter.com/KXtWpQDXpw
— Darshan Devaiah B P (@DarshanDevaiahB) December 27, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.