21 സർക്കാർ സ്ഥാപനങ്ങൾ നഷ്ടത്തിൽ; മന്ത്രി എം ടി ബി നാഗരാജ്

ബെംഗളൂരു : 60 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണവും നഷ്ടത്തിലാണെന്ന് പൊതുമേഖലാ മന്ത്രി എം ടി ബി നാഗരാജ് നിയമസഭാ കൗൺസിലിൽ പറഞ്ഞു.

ഗതാഗതം, ജലസേചനം, വൈദ്യുതി വിതരണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകൾ നഷ്ടത്തിലായ സ്ഥാപങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും രണ്ട് വൈദ്യുതി വിതരണ കമ്പനികളും നഷ്ടത്തിലാണ്. കൂടാതെ, നഷ്ടത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎൻഎൻഎൽ, കെഎച്ച്ഡിസിഎൽ, കെആർഡിസിഎൽ, കെഎസ്ടിഡിസി, കെഎഫ്ഡിസിഎൽ, ശ്രീ കണ്ഠീരവ സ്റ്റുഡിയോ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കൗൺസിലിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ നാഗരാജ് വ്യക്തമാക്കി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോഴും ഓഡിറ്റിന്റെ അന്തിമ ഘട്ടത്തിലാണ്, എന്നാൽ പൂർണ്ണമായും സേവനാധിഷ്ഠിതമായ ചില സ്ഥാപനങ്ങൾക്ക് നഷ്ടം എന്ന ചോദ്യം ബാധകമല്ല, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts