സദാചാരപോലീസിങ് വീണ്ടും വ്യാപകമായകുന്നു; രണ്ട് കേസുകളിലായി 7 പേർ അറസ്റ്റിൽ

ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ട് വ്യത്യസ്ത സദാചാര പോലീസിംഗ് സംഭവങ്ങളിലായി ഏഴ് പേർ അറസ്റ്റിലായി. മംഗളൂരുവിൽ സ്വകാര്യ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെ ബസിൽ യാത്ര ചെയ്യുന്നതിനിടെ മർദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ് ഡ്രൈവർമാരായ പ്രകാശ്, രഞ്ജിത്ത്, കണ്ടക്ടർമാരായ രാഘവേന്ദ്ര, പവൻ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്ന ഇരുവരെയും പ്രതികൾ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. ശിവമോഗ സ്വദേശിയായ കുട്ടി ബസിൽ മോശമായി പെരുമാറിയെന്ന് പ്രതികൾ ആരോപിച്ച് മർദിച്ചതായി പോലീസ് പറഞ്ഞു.

  ചിന്നസ്വാമിയിൽ 'ഹൈ വോൾട്ടേജ്' പോരാട്ടം; സ്റ്റേഡിയത്തിന് പുറത്ത് പോലീസ് വലയിൽ 8 പേർ

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 354 (സ്ത്രീയെ അപമാനിക്കൽ) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
[masterslider id="10"]

Related posts

Click Here to Follow Us